പഴയനിയമത്തിലെ ഹെസെക്കിയ രാജാവിനെക്കുറിച്ചുളള സുപ്രധാന തെളിവുകൾ കണ്ടെത്തി

പഴയനിയമ ഗ്രന്ഥത്തിലെ ഹെസെക്കിയ രാജാവിനെക്കുറിച്ചുളള പരാമർശങ്ങൾക്ക് ചരിത്രപരമായ തെളിവുകൾ കണ്ടെത്തി

ജെറുസലേം പുരാവസ്തു വകുപ്പ് ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലുള്ള തെളിവുകൾ ലഭ്യമായിരിക്കുന്നത്.സിലോം തുരങ്കത്തിൽ നിന്നാണ് ഹെസെക്കിയയുടെ പേരു രേഖപ്പെടുത്തിയ ചെറിയൊരു ഫലകം പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ബിസി ഏഴിനും എട്ടിനും
ഇടയിലായിരുന്നു രാജാവിന്റെ ജീവിതകാലം.

പുരാതനകാലത്തെ ദാവീദിന്റെ അയൽവക്കത്തുള്ള നഗരമാണ് സിലോംതുരങ്കം, ജെറുസലേമിനെ അസീറിയാക്കാരിൽ നിന്ന് രക്ഷിക്കാനായി ഗീഹോനിലെ ജലം ഹെസെക്കിയ രാജാവ് വഴി തിരിച്ചുവിട്ടതായി 2 ദിനവൃത്താന്തം 32:30 ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹെസെക്കിയായുടെ കാലത്താണ് തുരങ്കം പണിക്കഴിപ്പിക്കപ്പെട്ടിരിക്കുന്നതെന്നാണ് വിശ്വാസം.

ഹെസെക്കിയായുടെ പേരു സൂചിപ്പിക്കുന്ന ശിലാഫലകമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഹെസെക്കിയായെക്കുറിച്ച് ഇതിന് മുമ്പും ഖനനത്തിലൂടെ ചരിത്രപരമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group