65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് തിരി തെളിയും

കൊച്ചി : 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കമാകും.

ഇന്ന് രജിസ്ട്രേഷനും മറ്റു കാര്യങ്ങളുമാണ് നടക്കുക. 15 വർഷത്തിന് ശേഷമാണ് ജില്ല സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തൃശൂർ വേദിയാകുന്നത്. ഗ്രൗണ്ടിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

ഇനിയുള്ള നാല് ദിനങ്ങൾ ട്രാക്കിലും ഫീൽഡിലും തീപാറുന്ന പോരാട്ടങ്ങൾ കാണാം. പുത്തൻ താരങ്ങളും പുതിയ വേഗവും ഗ്രൗണ്ടിൽ പിറക്കും. 98 ഇനങ്ങളിലായി മൂവായിരത്തിലധികം കുട്ടികൾ ആറ് വിഭാഗങ്ങളിലായി കായികമേളയിൽ മാറ്റുരയ്ക്കും. കഴിഞ്ഞ തവണ സംഘടിപ്പിച്ചതു പോലെ ഇത്തവണയും പകലും രാത്രിയുമായിട്ടാണ് കായികോത്സവം. ദേശീയ സ്കൂൾ മത്സരങ്ങൾ അടുത്ത മാസവും ദേശീയ ഗെയിംസ് ഈ മാസം 25 മുതൽ ഗോവയിൽ നടക്കുന്നത് കൊണ്ടുമാണ് കായികോത്സവം ഇക്കുറി നേരത്തെ നടത്താൻ സർക്കാർ തീരുമാനിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group