ദില്ലി: ഇന്ത്യൻ റെയില്‍വേ 13,000 പുതിയ അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാരുടെ (ട്രെയിൻ ഡ്രൈവർമാർ) ഒഴിവുകള്‍ പ്രഖ്യാപിച്ചു.
ഇത് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്. എല്ലാ സോണല്‍ റെയില്‍വേയിലെയും ജനറല്‍ മാനേജർമാർക്ക് അയച്ച നിർദ്ദേശപ്രകാരം അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാരുടെ (എഎല്‍പി) 18,799 ഒഴിവുകള്‍ റെയില്‍വേ ബോർഡ് അംഗീകരിച്ചിട്ടുണ്ട്.
2024 ജനുവരിയില്‍ പ്രഖ്യാപിച്ച 5,696 എഎല്‍പി ഒഴിവുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ മൂന്നിരട്ടിയിലധികം വര്‍ധനയാണ് ഒഴിവുകളില്‍ വന്നിരിക്കുന്നത്. തീരുമാനം ഉടനടി പ്രോസസ്സ് ചെയ്യാൻ ബോർഡ് സോണുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഴിവുകള്‍ നികത്തുന്നതിന് കുറഞ്ഞത് ആറ് മാസമെങ്കിലും വേണമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ പോസ്റ്റുകള്‍ വിജ്ഞാപനം ചെയ്യേണ്ടതും ഹാജരായ ഉദ്യോഗാർത്ഥികള്‍ എഴുത്ത്, അഭിരുചി, മെഡിക്കല്‍ ടെസ്റ്റുകള്‍ എന്നിവയില്‍ വിജയിക്കേണ്ടതുമുണ്ട്.
തുടര്‍ന്ന് ലോക്കോ പൈലറ്റ് പരിശീലനവും പൂര്‍ത്തിയാക്കണം. റെയില്‍വേ ബോർഡ് ഈ തീരുമാനം സിസ്റ്റത്തിന്‍റെ ഭാരം ഒരു പരിധിവരെ കുറയ്ക്കുമെന്ന് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ കേന്ദ്ര സംഘടനാ സെക്രട്ടറി വി ബാലചന്ദ്രൻ പറഞ്ഞു. നിലവിലെ വിശ്രമ ആവശ്യങ്ങളും ഇന്‍റര്‍-റെയില്‍വേ ട്രാൻസ്ഫർ അഭ്യർത്ഥനകളും കണക്കിലെടുത്ത് നിയമനങ്ങള്‍ വളരെ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, 21 ശതമാനം ലോക്കോ പൈലറ്റുമാരുടെയും എട്ട് ശതമാനം അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാരുടെയും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ഡ്രൈവർമാരുടെ നീണ്ട ജോലി സമയം കുറയ്ക്കണമെന്ന് ലോക്കോ പൈലറ്റുമാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group