വിദേശ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ദേശീയ പതാക നെഞ്ചോടു ചേര്‍ത്തു നില്‍ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലാകുന്നു

വിദേശ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ദേശീയ പതാക നെഞ്ചോടു ചേര്‍ത്തു വേദിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലാകുന്നു. പരമ്പരാഗത വേഷമായ കുര്‍ത്തയും ദോത്തിയും അണിഞ്ഞാണ് മഹേഷ് നാരായണന്‍ എന്ന വിദ്യാര്‍ത്ഥിയെത്തിയത്.

മിനി ത്രിപാഠി എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത വേഷത്തിനു മുകളില്‍ ബിരുദദാന വസ്ത്രമായ കറുത്ത കോട്ടണിഞ്ഞാണ് മഹേഷ് എത്തിയത്. വേദിയില്‍ തന്‍റെ പേര് അനൗണ്‍സ് ചെയ്യുമ്പോള്‍ കോട്ടിന്‍റെ ഉള്ളില്‍ നിന്നും ദേശീയ പതാക പുറത്തെടുക്കുകയും വിടര്‍ത്തി നെഞ്ചോടു ചേര്‍ക്കുകയും ചെയ്തു. പതാക വീശി വേദിയിലൂടെ നടക്കുന്നുമുണ്ട്. ഇതുകണ്ട് മറ്റുള്ളവര്‍ കയ്യടിക്കുന്നതും കാണാം. വിദ്യാര്‍ത്ഥിയുടെ ദേശസ്നേഹത്തെ പ്രകീർത്തിച്ചുകൊണ്ട് നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group