ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തും

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ എസ്.സോമനാഥ്. ഭൂമിയുടെയും സൂര്യന്‍റെയും ഇടയിലുള്ള ലഗ്രാഞ്ച് (എല്‍ 1) പോയന്‍റിലാണ് പേടകം എത്തിച്ചേരുക. പേടകം ലഗ്രാഞ്ച് പോയന്‍റില്‍ എത്തുന്നതിന്‍റെ കൃത്യമായ സമയം പിന്നീട് അറിയിക്കുമെന്നും സോമനാഥ് വ്യക്തമാക്കി.

ഭൂമിയുടെയും സൂര്യന്‍റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലം വെക്കുക. ഇതിനായി ആദിത്യയിലെ എൻജിൻ ജ്വലിപ്പിച്ച്‌ പേടകം മുന്നോട്ട് പോകാതെ ലഗ്രാഞ്ച് പോയന്‍റില്‍ എത്തിക്കും. ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ ഉപയോഗപ്രദമായ വിലപ്പെട്ട വിവരങ്ങള്‍ ആദിത്യ എല്‍1 ശേഖരിക്കും.

സൂര്യന്‍റെ ചലനാത്മകതയെ കുറിച്ചും അത് മനുഷ്യ ജീവിതത്തെ ഏത് വിധത്തില്‍ ബാധിക്കുന്നുവെന്നും മനസിലാക്കാൻ ഈ വിവരങ്ങള്‍ ഉപയോഗപ്പെടുമെന്നും എസ്. സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിനാണ് സൂര്യ രഹസ്യങ്ങള്‍ തേടി ആദിത്യ എല്‍1 ആന്ധ്രയിലെ ശ്രീഹരികോട്ടയില്‍ നിന്ന് പി.എസ്.എല്‍.വി സി 57 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ചത്.

ഭൂമിയുടെയും സൂര്യന്‍റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്‍റെ അന്തരീക്ഷത്തിലെ ചൂടും ഇവയില്‍ നിന്നുണ്ടാകുന്ന വികിരണങ്ങള്‍ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വര്‍ഷം നീണ്ട പ്രധാന ദൗത്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group