പകർച്ചപ്പനി വ്യാപിക്കുന്നു; ഇന്നലെ മാത്രം ചികിത്സ തേടിയത് 8587 പേർ

കേരളത്തിൽ പകർച്ചപ്പനി വ്യാപിക്കുന്നു. ഇന്നലെ മാത്രം പനി മൂലം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 8587 പേരാണ്. 24 മണിക്കൂറിനിടെ 1400 രോഗികളുടെ വർദ്ധനവാണുണ്ടായിരിക്കുന്നത്. ഈ മാസം പകർച്ചപ്പനിയിലൂടെ നാലു മരണങ്ങൾ ഉണ്ടായി. എലിപ്പനിയും ഡെങ്കിപ്പനിയും മൂലമാണ് കൂടുതൽ മരണങ്ങളുണ്ടായത്.

അതേസമയം, മഴ ശക്തമായതോടെ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉൾപ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയിൽ തുടരേണ്ടത് രോഗപ്പകർച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനി പ്രതിരോധത്തിൽ കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്നും മന്ത്രി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group