കനത്ത ചൂട്; വയനാട്ടിൽ ജോലി സമയം പുനഃക്രമീകരിച്ചു

വയനാട് ജില്ലയില്‍ വേനല്‍ കനത്തതോടെ തൊഴിലാളികളുടെ ജോലിസമയം തൊഴില്‍ വകുപ്പ് പുനഃക്രമീകരിച്ചു . പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം.ഏപ്രില്‍ 30 വരെയാണ് ജോലിസമയം പുനഃക്രമീകരിച്ചത്.

വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ വൈകീട്ട് മൂന്നു വരെ വിശ്രമം നല്‍കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്കുശേഷമുള്ള ഷിഫ്റ്റ്‌ വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന വിധമാണ് പുനഃക്രമീകരണം.

സൂര്യാഘാതം, സൂര്യാതപം എന്നിവയുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്ബുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചതായി ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ പ്രതിദിന പരിശോധനകള്‍ നടത്തുന്നുണ്ട്. പരിശോധന സമയത്ത് അന്തർസംസ്ഥാന തൊഴിലാളികള്‍ക്കായി ഹിന്ദി, ബംഗാളി ഭാഷകളിലാണ് ബോധവത്കരണം നല്‍കുന്നതെന്നും ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group