ബെനഡിക്ടൻ സിസ്റ്റേഴ്സ് ഓഫ് മേരി, ക്യൂൻ ഓഫ് ദ അപ്പോസ്തൽസ്’ സന്യാസിനി സമൂഹം സ്ഥാപകയുടെ ഭൗതിക ദേഹം അഴുകാത്ത നിലയിൽ

അമേരിക്കൻ സംസ്ഥാനമായ മിസോറിയിൽ നിന്നുള്ള ‘ബെനഡിക്ടൻ സിസ്റ്റേഴ്സ് ഓഫ് മേരി, ക്യൂൻ ഓഫ് ദ അപ്പോസ്തൽസ്’ സന്യാസിനി സമൂഹം സ്ഥാപക സിസ്റ്റർ വിൽഹെൽമിന ലങ്കാസ്റ്ററിന്റെ അഴുകാത്ത ശരീരത്തിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഇതേ തുടർന്ന് സിസ്റ്റർ വിൽഹെൽമിനയുടെ അഴുകാത്ത ശരീരം കാണാൻ ആയിരങ്ങളാണ് മിസോറിയിലെ ഗോവറിയിലേക്ക് വന്നണയുന്നത്.

നാലു വർഷം മുമ്പ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട തങ്ങളുടെ സന്യാസ സമൂഹ സ്ഥാപകയുടെ ശരീരം അടക്കം ചെയ്ത പെട്ടി മേയ് 18ന് സഭാധികാരികൾ തുറന്നപ്പോൾ സിസ്റ്ററിന്റെ ഭൗതീകദേഹം അഴുകാതെയും കാര്യമായ കേടുപാടുകൾ സംഭവിക്കാതെയും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യം അത്ഭുതമാണെന്ന തരത്തിലുള്ള പ്രഖ്യാപനമോ പ്രതികരങ്ങളോ കത്തോലിക്ക സഭയിൽനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. അഴുകാത്ത നിലയിൽ കാണപ്പെട്ട അനേകം കത്തോലിക്കാ വിശുദ്ധരുടെ ഭൗതീകദേഹം വിവിധ കാലങ്ങളിലായി ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. വിശദമായ പരിശോധനങ്ങൾക്കും പഠനങ്ങൾക്കും ശേഷമായിരിക്കും സഭ ഇക്കാര്യം സ്ഥിരീകരിക്കൂ. നീണ്ട കാലയളവും അതിനായി വേണ്ടിവരും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group