മതേതരത്വം ക്രൈസ്തവർ മാത്രം പുലർത്തിയാൽ മതിയോ ?

Is it enough for only Christians to be secular?

കൊച്ചി: തെരഞ്ഞെടുപ്പിനായി കേരളം തയ്യാറെടുക്കുമ്പോൾ കെ.സി.ബി.സി യുടെ മുഖ്യാഗംമായ ഡോ. ഫാ.ജോഷി മയ്യാറ്റിൽ എഴുതിയ ലേഖനം ശ്രദ്ധേയമാവുന്നു. ക്രിസ്ത്യൻ മതം മാത്രം കേരളത്തിൽ മതേതരത്വം പുലർത്തിയാൽ മതിയോ എന്നാണ് ലേഖനത്തിലൂടെ ഫാ.ജോഷി ചോദിക്കുന്നത്. നിലവിലെ ആനുകാലിക രാഷ്ട്രീയ-മത പ്രവണതകളെ മുൻനിർത്തിയാണ് ലേഖനം രചിച്ചിരിക്കുന്നത്. ഇടതു-വലതു മുന്നണികൾ വർഗ്ഗീയ നിലപാടുകൾ എടുത്തിരിക്കെ, മൂന്നാം മുന്നണിയെന്ന് കേരളത്തിൽ സ്വയം വിശേഷിപ്പിക്കുന്ന ബി.ജെ.പി വർഗീയതയുടെ യഥാർത്ഥ രൂപം തന്നെ ആയിരിക്കെ ക്രിസ്ത്യാനികൾ മാത്രം മതരത്വത്തിന് പ്രാധാന്യം നൽകേണ്ടതുണ്ടോ, എന്നതാണ് ഇന്ന് ക്രൈസ്തവ ചെറുപ്പക്കാർ വീണ്ടും വീണ്ടും ആവർത്തിക്കുന്ന ചോദ്യം.

ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ 50% ഒരു വിഭാഗത്തിന് മാത്രം നൽകുന്നതിനെതിരെ കെ.സി.ബി.സി ശക്തമായ പ്രതിക്ഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു എങ്കിൽ കൂടി കാര്യമായ നടപടികൾ സർക്കാർ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ മേഖലയിലെല്ലാം മറയില്ലാത്ത മുസ്ലിം പ്രീണനം നടത്തുകയാണ് എല്ലാ രാഷ്ട്രീയകക്ഷികളും. ഒരു ജനാധിപത്യരാജ്യത്ത് അതും കേരളം പോലൊരു വിദ്യാസമ്പന്നരായ ജനസമൂഹമുള്ള ഒരു സംസ്ഥാനത്ത് ക്രൈസ്തവ സമൂഹത്തിന് അവകാശപ്പെട്ട ആനുകൂല്യങ്ങൾ എത്തിക്കാൻ സർക്കാരും മടികാണിക്കുന്നതിന് പിന്നിലെ വികാരത്തെയാണ് ഫാ. ജോഷി മയ്യാറ്റിൽ തന്റെ ലേഖനത്തിലൂടെ വിമർശിക്കുന്നത്.

ക്രൈസ്തവർക്ക് ഒരു രാഷ്ട്രീയപാർട്ടി ഇല്ലാത്തതാണ് ഈ സമുദായത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് അഭിപ്രായങ്ങൾ ഉയർന്നിരുന്നു. കേരളാ കോൺഗ്രസ് ക്രൈസ്തവ സഭയോട് അനുഭാവം പുലർത്തുന്ന ക്രൈസ്തവരുടെ പാർട്ടിയാണെന്നും ന്യൂനപക്ഷങ്ങളുടെ പാർട്ടിയാണെന്നും ആരോപിക്കുന്നുണ്ടെങ്കിലും പാർട്ടി നേതൃതം ഒരിക്കൽ പോലും അതിനെ അനുകൂലിച്ചിട്ടില്ല. ചില ക്രൈസ്തവസ്ഥാപങ്ങളുടെ ഉയർച്ചയ്‌ക്കും പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും സഹായകമായിട്ടുണ്ട് എന്നതല്ലാതെ ക്രൈസ്തവ സമുദായത്തിന്റെ താല്പര്യങ്ങളെ പഠിക്കാനോ താല്പര്യങ്ങൾ സംരക്ഷിക്കാനോ കേരള കോൺഗ്രസ് തയ്യാറായിട്ടില്ല.

നിലവിലെ സ്ഥിതിഗതികൾ വിശകലനം ചെയ്യുമ്പോൾ ക്രൈസ്തവസമൂഹം കൂട്ടായി സാമുദായിക ഐക്യത്തോടെ നിലനിന്നാൽ മാത്രമേ കത്തോലിക്കർക്കെതിരായ ചൂഷണങ്ങളെ ചെറുത്ത് നിൽക്കാനും, അവകാശങ്ങൾ നേടിയെടുക്കാനും സാധ്യമാകൂ. വോട്ടുനേടാൻ മതപ്രീണനം നടത്തുക എന്നത് എല്ലാ രാഷ്ട്രീയകക്ഷികളുടെയും പൊതു സ്വഭാവമാണെന്ന വസ്തുതയും ലേഖനത്തിൽ രചയിതാവ് പ്രത്യേകം അടിവരയിട്ട് അവതരിപ്പിക്കുണ്ട്. അതോടൊപ്പം ആനുകാലികമായ മത-രാഷ്ട്രീയ സ്ഥിതിഗതികൾ ഈ ലേഖനത്തിൽ കീറിമുറിച്ച് പരിശോധിക്കുന്നുണ്ട്. മുതലെടുപ്പ് രാഷ്ട്രീയത്തെ വ്യക്തമായ രീതിയിൽ അവതരിപ്പിച്ച ഈ ലേഖനം ക്രൈസ്തവ സമൂഹത്തിന് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group