നിനവേയിലെ ഐസക്ക് റോമന്‍ രക്തസാക്ഷികളുടെ നിരയിലേക്ക്

അസീറിയൻ ബിഷപ്പായിരുന്ന നിനവേയിലെ ഐസക്കിനെ റോമൻ രക്തസാക്ഷികളുടെ നിരയിലേക്ക് ചേർക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ.

അസ്സീറിയൻ ചർച്ച് ഓഫ് ഈസ്റ്റ് കാതോലിക്ക പാത്രിയർക്കീസ് ​​മാർ അവാ മൂന്നാമനുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയുടെ അവസരത്തിലാണ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്.

ഒരു മാർപാപ്പയും അസീറിയൻ പാത്രീയാര്‍ക്കീസും തമ്മില്‍ നടത്തിയ ചരിത്രപരമായ ആദ്യ കൂടിക്കാഴ്ചയ്ക്ക് 40 വർഷങ്ങള്‍ക്കു ശേഷമാണ് ശനിയാഴ്ച മറ്റൊരു കൂടിക്കാഴ്ചയ്ക്കു വത്തിക്കാന്‍ വേദിയായത്. കത്തോലിക്ക ആരാധനാ കലണ്ടറിലെ മറ്റ് ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ നിന്നുള്ള വിശുദ്ധരെ അംഗീകരിക്കുന്നതിനു സമീപകാല സിനഡിൽ നിന്നുള്ള ശുപാർശയെ തുടർന്നാണ് വിശുദ്ധ ഐസക്കിനെ റോമന്‍ രക്തസാക്ഷികളുടെ നിരയിലേക്ക് ചേർക്കാന്‍ ഫ്രാൻസിസ് മാർപാപ്പ തീരുമാനമെടുക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group