ഓഗസ്റ്റ് 10-:ദേശീയ വിലാപദിനമായി ആചരിക്കാൻ തീരുമാനിച്ച് ഭാരത കത്തോലിക്ക സഭ..

മുംബൈ: ഭ്രൂണഹത്യയ്‌ക്കെതിരെ ഭാരത കത്തോലിക്കാസഭ ഓഗസ്റ്റ് 10-ാം തീയതി ‘ദേശീയ വിലാപദിന’ (‘Day of Mourning) മായി ആചരിക്കാൻ തീരുമാനിച്ചു.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് ദി പ്രഗ്നന്‍സി ആക്ട് നിലവില്‍ വന്നിട്ട് 50 വർഷം തികയുന്ന പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 10ന് ഭാരത കത്തോലിക്കാസഭ ദേശീയ വിലാപദിനമായി ആചരിക്കാൻ തീരുമാനിച്ചത്. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതിനോടനുബന്ധിച്ച് പ്രത്യേക അറിയിപ്പുകള്‍ ഇന്ത്യയിലെ എല്ലാ രൂപതകള്‍ക്കും വിശ്വാസീസമൂഹത്തിനും നല്‍കിയിട്ടുണ്ട്. കൂടാതെ ഇതിനോടനുബന്ധിച്ച് രാജ്യത്തുടനീളം ഗര്‍ഭച്ഛിദ്രത്തിനെതിരെയും ജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള ബോധവല്‍ക്കരണ പരിപാടികളിലും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും ഇന്ത്യയിലെ കത്തോലിക്ക അല്മായ പ്രസ്ഥാനങ്ങള്‍ സജീവമായി പങ്കുചേരണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group