സൈനിക വേഷത്തിൽ ഇസ്ലാമിക തീവ്രവാദികൾ ആൾക്കൂട്ടത്തിൽ കടന്നു കയറി ക്രിസ്ത്യാനികളുടെ കഴുത്തു മുറിച്ചു കൊലപ്പെടുത്തി

മൊസാംബിക്ക് :സൈനിക വേഷത്തിൽ ആൾക്കൂട്ടത്തിൽ കടന്നു കയറിയ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരെ തിരഞ്ഞു പിടിച്ച് കഴുത്തു മുറിച്ചു കൊലപ്പെടുത്തി.

മൊസാംബിക്കിലെ നാമ്പുല പ്രോവിൻസിലാണ് സംഭവം. നാക്കാല ബിഷപ് ആൽബെർട്ടോ വേറയാണ് ഇക്കാര്യം എയ്ഡ് റ്റു ദ ചർച്ച് ഇൻ നീഡിനോട് വ്യക്തമാക്കിയത്.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടുവന്ന ഒരാളുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ടാണ് ബിഷപ് ഇത് പറഞ്ഞത്.

തീവ്രവാദികൾ മിലിട്ടറി വേഷത്തിലായിരുന്നു. ആൾക്കൂട്ടത്തിലേക്ക് കടന്നുകയറി നിങ്ങളിൽ ആരെല്ലാമാണ് മുസ്ലീമുകൾ, ആരെല്ലാമാണ് എന്ന് അവർ ചോദിക്കുന്നുണ്ടായിരുന്നു. ക്രൈസ്തവരാണെന്ന് തിരിച്ചറിഞ്ഞവരുടെ കൈകൾ പിന്നിലേക്ക് പിടിച്ചുകെട്ടി കഴുത്ത് ഛേദിക്കുകയായിരുന്നു.

പതിനൊന്നു പേരാണ് ഇപ്രകാരം കൊല്ലപ്പെട്ടത്. ആളുകൾ ഈ സംഭവത്തോടെ ഭയചകിതരായി കഴിയുകയാണെന്നും അവർക്ക് പുറത്തേക്ക് പോകാനോ ആൾക്കൂട്ടത്തിന്റെ ഭാഗമാകാനോ കഴിയുന്നില്ലെന്നും ബിഷപ്പ് വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group