തുടര്‍ച്ചയായി ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുസ്ലീം പണ്ഡിതന് ജയിൽ ശിക്ഷ…

ജക്കാർത്ത: ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി നടത്തിയ മുസ്ലീം പണ്ഡിതനു ഇന്തോനേഷ്യയില്‍അഞ്ചു മാസം തടവും 3600 ഡോളർ പിഴയും വിധിച്ചു.
2006-ല്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത മുഹമ്മദ്‌ യഹ്യ വലോണിയാണ് ശിക്ഷ ലഭിച്ചത്.

ബൈബിൾ സത്യവിരുദ്ധമാണെന്നും കെട്ടച്ചമച്ചതാണെന്നും ഉള്‍പ്പെടെ നിരവധി വിശ്വാസ അവഹേളന പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത് . കഴിഞ്ഞ ഓഗസ്റ്റിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് സൗത്ത് ജക്കാർത്ത കോടതി വിധി പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വലോണിയേകുറിച്ചുള്ള പരാതി ഫയല്‍ ചെയ്തതെന്നു പോലീസ് ഔദ്യോഗിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ റുസ്ദി ഹാര്‍ട്ടോണോ പറഞ്ഞു . അതേസമയം, വലോനിക്കുള്ള ശിക്ഷ കുറഞ്ഞുപോയെന്ന് കത്തോലിക്കാ നേതാവും അഭിഭാഷക സംഘടനാ ചെയർമാനുമായി പെട് സെലസ്റ്റിനസ് അഭിപ്രായപ്പെട്ടു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group