ഭീകരസംഘടനയായ ഹമാസ് ബന്ദികളാക്കിയവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നും ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ വേണമെന്നും ആവര്‍ത്തിച്ച് വത്തിക്കാന്‍ രംഗത്തെത്തി. ബന്ദികളെ ഇസ്രായേലിലേക്കു തിരിച്ചയയ്ക്കാനുള്ള ഏകമാര്‍ഗം വെടിനിര്‍ത്തല്‍ മാത്രമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ വെളിപ്പെടുത്തി. “ഞങ്ങളുടെ ആദ്യത്തെ ഉത്കണ്ഠ, ബന്ദികളെ മോചിപ്പിക്കുന്നതിനും മാനുഷിക സഹായത്തിനുമുള്ള ഒരു മാര്‍ഗം കണ്ടെത്തുക എന്നതുമാണ്. എന്നാലത്, വളരെ ബുദ്ധിമുട്ടായി തുടരുന്നു. അതിനാല്‍ ഒരേയൊരു വഴി വെടിനിര്‍ത്തല്‍ മാത്രമാണ് – സെന്‍റസിമസ് ആന്നസ് പ്രോ പോണ്ടിഫിസ് ഫൗണ്ടേഷന്‍റെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍റെ പരാമര്‍ശം ഉണ്ടായത്. ഇസ്രായേലുമായുള്ള നയതന്ത്രബന്ധങ്ങളില്‍ പ്രതീക്ഷാവഹമായ യാതൊന്നും ഉണ്ടായിട്ടില്ലെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ സ്ഥിരീകരിച്ചു. അതേസമയം, വത്തിക്കാനിലെ പാലസ്തീന്‍ സ്ഥാനപതി ഇസ കാസിസി വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m