ഇറ്റാലിയൻ കേബിൾ കാർ ദുരന്തം : അനുശോചനം അറിയിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി:ഇറ്റാലിയിൽ നടന്ന കേബിൾ കാർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.കഴിഞ്ഞദിവസം വടക്കൻ ഇറ്റാലിയൻ പ്രദേശമായ പീഡ്‌മോണ്ടിൽ കേബിൾ കാർ തകർന്നതിനെ തുടർന്ന് 14 പേർ മരിച്ച ദാരുണമായ സംഭവത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി.ഇരകളുടെ ബന്ധുക്കളോടുള്ള അദ്ദേഹം തന്റെ “അടുപ്പവും ഹൃദയംഗമമായ അനുശോചനവും” അറിയിക്കുന്നതായും മരിച്ചവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതായും അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു.കാർഡിനൽ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ സന്ദേശത്തിൽ ഒപ്പിട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group