പിറന്നുവളർന്ന മണ്ണിൽ ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് വേദനാജനകം : ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശേരി

ജനിച്ചു വളർന്ന മണ്ണിൽ ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് വേദനാജനകമാണെന്ന് കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശേരി.

മുനമ്പത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികൃതർ പിറകിലോട്ട് പോകുന്നതും നിശബ്ദരാകുന്നതും അംഗീകരിക്കാൻ കഴിയില്ലെന്നും കൊല്ലം ബിഷപ്സ് ഹൗസിൽ നടത്തിയ കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ എക്സിക്യുട്ടീവ് യോഗം ഉദ്ഘാടനം നിർവഹിക്കവേ ബിഷപ്പ് പറഞ്ഞു.

പ്രോലൈഫ് സമിതി പ്രസിഡൻ്റ് ജോൺസൻ സി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്‌ചങ്ങാടൻ, ട്രഷറർ ടോമി പ്ലാത്തോട്ടം, അനിമേറ്റർ ജോർജ് എഫ്. സേവ്യർ വലിയവീട്, വൈസ് പ്രസിഡൻ്റ് ഡോ. ഫ്രാൻസിസ് ജെ. ആറാടൻ, ജോയിന്റ് സെക്രട്ടറിമാരായ ഇഗ്‌നേഷ്യസ് വിക്ടർ, സെമിലി സുനിൽ എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m