സീറോ മലബാർ സഭയുടെ മൂന്നുവലിയ പ്രത്യേകതകളിലൊന്ന് കുടുംബങ്ങളുടെ കെട്ടുറപ്പും പ്രാർത്ഥനയുമാണെന്ന് ഉദ്ബോധിപ്പിച്ച് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.
വിശ്വാസപരിശീലനത്തിലൂടെയും നല്ല മാതൃകകളിലൂടെയുമൊക്കെ മക്കളിലേക്ക് വിശ്വാസം കൈമാറുന്നതിനായി ഒരുപാട് പരിശ്രമിക്കുന്നവരാണ് മാതാപിതാക്കളെന്നും എന്നാൽ ഈ വിശ്വാസ കൈമാറ്റത്തിന് പുതിയ കാലഘട്ടത്തിൽ അൽപം മങ്ങലേറ്റിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അതുകൊണ്ട് തന്നെ വിശ്വാസകൈമാറ്റക്കാര്യത്തിൽ കുടുംബങ്ങൾ പുലർത്തുന്ന ജാഗ്രത ഈ കാലഘട്ടത്തിലെ വെല്ലുവിളികളുടെ നടുവിൽ നഷ്‌ടപ്പെടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും ഇന്ന് സീറോമലബാർ സഭാംഗങ്ങളായ മിഷനറിമാർ എത്തിക്കഴിഞ്ഞു. എല്ലാ ലത്തീൻ രൂപതകളിലും സന്യാസസമൂഹങ്ങളിലും സീറോ മലബാർ സഭയുടെ മക്കളുടെ സാന്നിധ്യമുണ്ട്. അവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം അവിടെ പ്രകടവുമാണ്. നമ്മുക്ക് നല്ല ദൈവവിളികൾ ലഭിക്കാത്തതിന്റെ പ്രധാനപ്പെട്ട കാരണം നമ്മുടെ കുടുംബങ്ങൾ മക്കളെ വളർത്തുന്നതിൽ കാണിക്കുന്ന ദീർഘവീക്ഷണവും മക്കളെ നന്മയുടെ വഴിയിലൂടെ നടത്തുന്നതിൽ കാണിക്കുന്ന അനിതരസാധാരണമായ തീക്ഷ്ണതയുമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group