കുറുക്കുവഴികൾ തേടുന്നത് നീതികേട് : അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ

കോട്ടയം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിൽ നിലനിന്നിരുന്ന 80 :20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കാതെ സ്കോളർഷിപ്പ് വിതരണം വൈകിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് എന്ന് പറയാതെ വയ്യ. പുതിയ അധ്യായന വർഷം ആരംഭിക്കെ കോടതി ഉത്തരവിനെ പേരിൽ സ്കോളർഷിപ്പ് വിതരണം വൈകിക്കുന്നത് സ്കോളർഷിപ്പുകൾ റദ്ദാക്കി എന്ന് പ്രചരിപ്പിച്ച് മുതലെടുക്കാൻ ശ്രമിക്കുന്നവർക്ക് കുട പിടിക്കലാകും. ഒരു ജനക്ഷേമ സർക്കാരിനെ സംബന്ധിച്ച് അനീതിക്കെതിരെ ഉണ്ടായ കോടതിവിധി അംഗീകരിച്ച് അത് നടപ്പിലാക്കുകയാണ്എളുപ്പവഴി.മറിച്ചൊരു നീക്കം പല സംശയങ്ങൾക്കും ഇടനൽകും.
സ്കോളർഷിപ്പ് പദ്ധതികൾ നടപ്പിലാക്കുന്നതിന് കാലതാമസം അനേകം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കും അതിലുപരി ഹൈക്കോടതിവിധി അംഗീകരിക്കാത്ത സർക്കാർ നിലപാട് ജനങ്ങളുടെ മുൻപിൽ ഒരു എതിർ സാക്ഷ്യം ആയി മാറും. കോടതി വിധി മനസ്സിലാക്കി നടപ്പിലാക്കുന്നതിന് പകരം വിധി മറികടക്കാൻ കുറുക്കുവഴികൾ തേടുന്ന കോടതി അധിക്ഷേപിക്കുന്ന തുല്യമാണ്. ഭരണഘടനയ്ക്കും ഫെഡറൽ സംവിധാനത്തിന് നീതിപീഠത്തിനു മുകളിൽ ഒരു സമിതിക്ക് എന്താണ് ചെയ്യാൻ സാധിക്കുക? ഇത് നാളുകളായി വിവേചനത്തിന് ഇരയായിരുന്ന ന്യൂനപക്ഷ സമൂഹങ്ങളുടെ വീണ്ടും നിന്ദിക്കുന്ന സമീപനമാണ്, നീതികേടാണ്.
പാലൊളി കമ്മിറ്റി
സച്ചാർ കമ്മിറ്റിയുടെ ചുവടുപിടിച്ച് കേരളത്തിൽ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി 11 അംഗ കമ്മിറ്റിയെ 2007 ഒക്ടോബർ 15ന് സച്ചാർ കമ്മീഷൻ റിപ്പോർട്ട് കേരളത്തിൽ എങ്ങനെ നടപ്പിലാക്കാൻ പറ്റുമെന്നും പഠിക്കുവാനായി നിയോഗിച്ചു. ഈ സമിതിയുടെ പഠന റിപ്പോർട്ട് 2008 ഫെബ്രുവരി 21ന് സർക്കാരിന് സമർപ്പിക്കുകയുണ്ടായി. മേൽപ്പറഞ്ഞ രണ്ട് സമിതികളും ഇന്ത്യയിലെയും കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിന് അവസ്ഥകളെ പറ്റി പഠിക്കുന്നതിനും അവരുടെ ക്ഷേമത്തിനും വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ആയിരുന്നു. ഇതിൽ നമുക്ക് യാതൊരു തെറ്റും കണ്ടെത്തുവാൻ കഴിയില്ല. കാരണം ഏതൊരു സർക്കാരിനും ഒരു പ്രത്യേക വിഭാഗത്തിന്റെ അവസ്ഥകളെ പറ്റി പഠിക്കുക എന്നതും ആവശ്യമെങ്കിൽ അവർക്കുവേണ്ടി ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുക എന്നതും സാധ്യമാണ്.

ഹർജിയിൽ വാദം കേട്ട കോടതി പ്രധാനമായും പരിഗണിച്ച് വിഷയങ്ങൾ ഇവയാണ് :

  1. ഈ കേസിൽ ഏതെങ്കിലും രീതിയിലുള്ള ഭരണഘടനാ ലംഘനം നടന്നിട്ടുണ്ടോ
  2. ഏതെങ്കിലും മതന്യൂനപക്ഷങ്ങൾക്ക് മാത്രം ആയി ക്ഷേമപദ്ധതികൾ നൽകാൻ?
  3. 80 :20 അനുപാതം ഭരണഘടനാപരമായി നിലനിൽക്കില്ല എങ്കിൽ എങ്ങനെ നീതിപൂർവമായ വിതരണം സാധ്യമാകും? മാസങ്ങൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് ഹൈക്കോടതി മേൽ പറഞ്ഞ കാര്യത്തിൽ തീർപ്പ് കൽപ്പിച്ചിരിക്കുന്നത്. വിധിന്യായത്തിലെ 28 മുതൽ 32 വരെയുള്ള ഗഡു കളിലൂടെ ഹൈക്കോടതി വിവരിക്കുന്ന ഭരണഘടനാപരവും ന്യൂനപക്ഷക്ഷേമ നിയമപരവുമായ വ്യാഖ്യാനങ്ങൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെട്ട ഒന്നായിത്തീർന്നിരിക്കുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group