ഉക്രൈനിൽ നിന്നുള്ള 730 കുട്ടികളെ സ്വീകരിച്ച് ഇറ്റാലിയൻ കുടുംബങ്ങൾ

ഉക്രേനിയൻ കുട്ടികളെയും യുവാക്കളെയും സ്വാഗതം ചെയ്ത് ഇറ്റലിയിൽനിന്നുള്ള നിരവധി കുടുംബങ്ങൾ.

കാരിത്താസ് ഇറ്റലിയും ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ (CEI) ഫാമിലി പാസ്റ്ററൽ കെയറിനായുള്ള നാഷണൽ ഓഫീസും പ്രോത്സാഹിപ്പിക്കുന്ന ‘ടുഗെദർ ഈസ് മോർ ബ്യൂട്ടിഫുൾ’ പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം.

കാരിത്താസ് സ്പെസ്, കാരിത്താസ് ഉക്രൈൻ, ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ സെക്രട്ടേറിയറ്റ്, ഉക്രൈനിലെ ന്യൂൺഷിയേച്ചർ, ഇറ്റലിയിലെ ഉക്രേനിയൻ എംബസികൾ, വത്തിക്കാൻ എന്നിവയും ഉൾപ്പെട്ട ഈ പദ്ധതി ഇപ്പോൾ മൂന്നാം വർഷവും തുടരുകയാണ്. നിരവധി രൂപതകളുമായി സഹകരിച്ച്, ഉക്രൈനിൽ നിന്നുള്ള 730 കുട്ടികൾക്ക് ഇറ്റലിയിലെ കുടുംബങ്ങൾ അവരുടെ ഭവനം തുറന്നുനൽകി. ഇത് അവരുടെ രാജ്യത്തെ നശിപ്പിക്കുന്ന യുദ്ധത്തിൽനിന്ന് ആ കുട്ടികൾക്ക് കുറച്ചു മാസത്തേക്ക് രക്ഷപെടാനുള്ള അവസരവും കൂടിയാണ് വാഗ്ദാനം ചെയ്യുന്നത്.2022-ൽ 218 ഉക്രേനിയൻ കുട്ടികളും 2023- ൽ 542 കുട്ടികളും ഈ സംരംഭത്തിന്റെ ഭാഗമായിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group