ക്രൈസ്തവ വിരുദ്ധതയുടെ മറ്റൊരു വാർത്ത കൂടി ചൈനയിൽനിന്ന്.. വിശ്വാസികളെ ജയിലിലടച്ച ശേഷം , കുട്ടികളെ തടഞ്ഞുവെച്ചു..

ക്രൈസ്തവ വിരുദ്ധതയുടെ മറ്റൊരു വാർത്ത കൂടി ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു.സിചുവാൻ പ്രവിശ്യയിൽ നടന്ന പ്രാർത്ഥന യോഗത്തിൽ ചൈനീസ് പോലീസ് റെയ്ഡ് നടത്തുകയും രണ്ട് വിശ്വാസികളെ തടവിലാക്കുകയും നിരവധി കുട്ടികളെ തടങ്കലിൽ വയ്ക്കുകയും ചെയ്തുവെന്നാണ് പുതിയ റിപ്പോർട്ട്.മതവിശ്വാസികൾക്ക് കടുത്ത പീഡനങ്ങൾ നേരിടുന്ന ചൈനയിൽ പ്രാർത്ഥന യോഗങ്ങളും കൂട്ടായ്മകളും നിരോധിച്ചു കൊണ്ടുo, ഇത്തരം പ്രാർത്ഥന കൂട്ടായ്മകളിൽ പങ്കെടുക്കുന്നത് കാണിച്ചുകൊടുക്കുന്നവർക്ക് പാരിതോഷികങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് ചൈനയിലെ വിവിധ പ്രവിശ്യകളിലെ ഭരണകൂടം പ്രസ്താവന ഇറക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group