ചാപ്പൽ കോവിഡ് തീവ്രപരിചരണ വാർഡാക്കി മാറ്റികൊണ്ട് നിർണായക ഇടപെടൽ നടത്തി ഫിലിപ്പീൻസ് സഭാ.

ഫിലിപ്പീൻസ്: ഡെൽറ്റാ വൈറസ് വ്യാപനം തീവ്രമായി കൊണ്ടിരിക്കുന്ന ഫിലിപ്പൈൻസിൽ നിർണായക ഇടപെടൽ നടത്തി സഭാനേതൃത്വം.കോവിഡ് രോഗികളെ കൊണ്ട് ആശുപത്രിക്കിടക്കകൾ നിറയുമ്പോൾ, ആശുപത്രി ചാപ്പൽ കോവിഡ് തീവ്രപരിചരണ വാർഡാക്കി മാറ്റിയാണ് സഭാനേതൃത്വം നിർണായക ഇടപെടൽ നടത്തിയിരിക്കുന്നത്.ക്യൂസൺ സിറ്റി ജനറൽ ആശുപത്രിക്കു സമീപം സ്ഥിതിചെയ്യുന്ന ചാപ്പലാണ് കൊറോണ ബാധിതർക്ക് അടിയന്തിര ചികിത്‌സ ലഭ്യമാക്കാനുള്ള വാർഡാക്കി മാറ്റിയത്.ക്രൂശിത രൂപത്തിനു താഴെ, ഓക്‌സിജൻ സിലണ്ടറുകൾ ഉൾപ്പെടെയുള്ള ആരോഗ്യ ശുശ്രൂഷാ സംവിധാനങ്ങൾ ക്രമീകരിക്കപ്പെട്ട ചാപ്പലിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുകയാണ് .ഏഷ്യയിലെ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ ഫിലിപ്പൈൻസിലെ ക്യൂസോൺ സിറ്റി ഹോസ്പിറ്റൽ സർക്കാർ നിയന്ത്രണത്തിലുള്ളതാണെങ്കിലും ചാപ്പലിന്റെ പ്രവർത്തനങ്ങൾ സഭയാണ് ക്രമീകരിക്കുന്നത്.ഗുരുതരാവസ്ഥയിലുള്ളവരെ പ്രവേശിപ്പിക്കാൻ 21 കിടക്കകളാണ് ചാപ്പലിൽ ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group