ജക്കാർത്ത: 34 വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കുശേഷം ഇഡോനേഷ്യയിലെ ജക്കാർത്ത അതിരൂപതയിൽ ദേവാലയം പണിയാൻ അനുവാദം ലഭിച്ചത്തിന്റെ സന്തോഷത്തിലാണ് വിശ്വാസി സമൂഹം.ജക്കാർത്ത ഗവർണർ ആനീസ് റാസൈദ് ബാസ്വേഡനാണ് ടാംബോറ ക്രൈസ്റ്റ് പീസ് ഇടവകയ്ക്ക് ദേവാലയം പണിയാൻ അനുവാദം നൽകിയത്.തുടർന്ന് നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങ് ഇടവകയുടെ യൂട്യൂബ് ചാനൽ ലൈവായി സംപ്രേഷണം ചെയ്തു.
ക്രിസ്തുമസിന് ഏതാനും ദിവസം മുമ്പ് ഇങ്ങനെയൊരു അനുവാദം നൽകിയതിൽ കർദിനാൾ സുഹാർയോ ഗവർണർക്ക് നന്ദി അറിയിച്ചു. 34 വർഷമായി ഒരു ദേവാലയം പണിയാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങൾ. നിരവധിയായ അനുഭവങ്ങളിലൂടെ കടന്നുപോയി. പക്ഷേ ഇന്ന് ദൈവം താങ്കളെ ഞങ്ങളുടെ അരികിലേക്ക് അയച്ചു. അവിശ്വസനീയം. ഫാ. ഹിരോനിമസ് ഗവർണർക്ക് നന്ദിപറഞ്ഞുകൊണ്ട് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group