ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി; വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

ചെന്നൈ സെൻട്രല്‍ സ്റ്റേഷന് സമീപം ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി.
ജനശതാബ്ദി എക്‌സ്പ്രസിന്റെ രണ്ട് ചക്രങ്ങളാണ് ചെന്നൈയിലെ ബേസിൻ ബ്രിഡ്ജ് വര്‍ക്ക് ഷോപ്പിന് സമീപത്തുവെച്ച് പാളം തെറ്റിയത്.

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം നടത്തിവരികയാണ്. വിജയവാഡയില്‍ നിന്ന് വരികയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസ് പുരട്ചി തലൈവര്‍ ഡോ. എംജിആര്‍ ചെന്നൈ സെൻട്രല്‍ സ്റ്റേഷനില്‍ യാത്രക്കാരെ ഇറക്കിയ ശേഷം, ബേസിൻ ബ്രിഡ്ജ്യാര്‍ഡിലേക്ക് നീങ്ങുന്നതിനിടെ ഒരു കോച്ചിന്റെ മുൻ ചക്രങ്ങള്‍ പാളം തെറ്റുകയായിരുന്നു. രണ്ടുമണിക്കൂറിനു ശേഷം റെയില്‍വേ ജീവനക്കാരുടെ സഹായത്തോടെ ചക്രങ്ങള്‍ ട്രാക്കിലെത്തിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group