തൊഴില്‍മേള; 1930 പുതിയ നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും

ഗോവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴില്‍ മേളയ്ക്കു കീഴില്‍ വിവിധ വകുപ്പുകളിലായി ഗവണ്മെന്റ് നിയമനങ്ങള്‍ക്കുള്ള 1930 പുതിയ ഉത്തരവുകള്‍ വിതരണം ചെയ്യും.

കൂടാതെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് അനുമതിപത്രങ്ങളും കൈമാറും.

ഇതോടൊപ്പം പണജിയെയും റെയ്സ് മാഗോസിനെയും ബന്ധിപ്പിക്കുന്ന പാസഞ്ചർ റോപ്‌വേയ്ക്കും അനുബന്ധ വിനോദസഞ്ചാരപ്രവർത്തനങ്ങള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും.

ദക്ഷിണ ഗോവയില്‍ 100 എംഎല്‍ഡി ജലശുദ്ധീകരണനിലയത്തിന്റെ നിർമാണത്തിന് അദ്ദേഹം തറക്കല്ലിടും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group