കോവിഡ്:19 മൃതസംസ്കാരം മതാചാരപ്രകാരം നടത്താം.

കോവിഡ് -19 മൃതസംസ്കാരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുതിയ മാർഗ്ഗരേഖ ഇറക്കി.കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കളുടെ മതവിശ്വാസമനുസരിച്ച്‌ ആചാരപ്രകാരം സംസ്കരിക്കാമെന്നണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖ.എന്നാൽ മൃതദേഹം സംസ്കരിക്കാനുള്ള കുഴിക്ക് കുറഞ്ഞത് ആറടി താഴ്ചവേണം. ചിതാഭസ്മം ശേഖരിക്കാനും തടസമില്ലെന്നും പുതിയ മാർഗരേഖയിൽ പറയുന്നു.മരണം വീട്ടില്‍ വച്ചാണെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിയെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കണം.സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സംസ്കാരം.പി.പി.ഇ.കിറ്റ് അടക്കമുള്ള സുരക്ഷാവസ്ത്രങ്ങളണിഞ്ഞ മൂന്നോ നാലോ ബന്ധുക്കളെയോ വോളന്റിയര്‍മാരെയോ മാത്രമേ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ബാഗില്‍ സ്പര്‍ശിക്കാന്‍ അനുവദിക്കുകയുള്ളു.വിശുദ്ധഗ്രന്ഥ പാരായണം, വിശുദ്ധജലം തെളിക്കൽ, തുടങ്ങി മൃതദേഹത്തില്‍ സ്പര്‍ശിക്കാതെയുള്ള മതചടങ്ങുകള്‍ അനുവദിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group