ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിച്ചതിനു പിന്നാലെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് മെത്രാന്‍ സമിതി.

ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത ആഗോള സമൂഹത്തെ അറിയിച്ചതിനു പിന്നാലെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്ത് ഇംഗ്ലണ്ടിലെയും വെയിൽസിലെയും മെത്രാന്‍ സമിതിയുടെ അധ്യക്ഷനും വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ച് ബിഷപ്പുമായ കർദ്ദിനാൾ വിൻസെൻ്റ് നിക്കോൾസ്.

ചികിത്സയ്ക്കിടയിൽ രാജാവ് പൊതുചുമതലകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരിന്നു.

രാജാവ് ഇപ്പോൾ അര്‍ബുദ ചികിത്സയുടെ കാലഘട്ടത്തെ അഭിമുഖീകരിക്കുന്നു എന്നറിയുന്നതിൽ ദുഃഖമുണ്ടെന്ന് കർദ്ദിനാൾ നിക്കോൾസ് ‘എക്സി’ല്‍ കുറിച്ചു. ചാള്‍സ് രാജാവ് പൂർണ്ണമായും വേഗത്തിലും സുഖം പ്രാപിക്കാൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുഴുവൻ കത്തോലിക്കാ സമൂഹത്തിനുവേണ്ടി ആശംസകളും പ്രാർത്ഥനയുടെ ഉറപ്പും വാഗ്ദാനം ചെയ്യുകയാണെന്നും ദൈവം രാജാവിനെ അനുഗ്രഹിക്കട്ടെയെന്നും കർദ്ദിനാൾ നിക്കോൾസ് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group