അമേരിക്കൻ പ്രൊലൈഫ് നയങ്ങൾക്ക് കടിഞ്ഞാണിടാൻ ജോ ബൈഡൻ

വാഷിംഗ്‌ടൺ: പ്രൊലൈഫ് അനുകൂലികൾക്ക് കടുത്തവെല്ലുവിളിയാകാൻ പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അടുത്ത വർഷം ജനുവരി മാസം പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്താൽ ഉടൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രാബല്യത്തിൽ കൊണ്ടുവന്ന പ്രൊലൈഫ് നയങ്ങൾക് വിരാമമിടാൻ ബൈഡൻ പദ്ധതികളിൽ തയ്യാറാകുമെന്ന് സൂചനകൾ. ഇപ്പോഴും തിരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ സജീവമാണ്. വ്യക്തമായൊരു ധാരണ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ബൈഡനെ മാധ്യമങ്ങൾ വിജയിയായി പ്രഖ്യാപിച്ചിരുന്നു. ജോ ബൈഡൻ പ്രസിഡന്റായി സ്ഥാനമേറ്റാലുടൻ നടപ്പിലാക്കാൻ പോവുന്ന പദ്ധതികളെപ്പറ്റി ‘ബൈഡൻ അഡ്മിനിസ്ട്രേഷൻ അജണ്ടയിൽ’ വ്യക്തമായി വിശദീകരിച്ചിരുന്നു.  

     ട്രംപിന്റെ നിലപാടുകൾക്ക് വിഭിന്നമായി ‘പ്ലാൻഡ് പേരന്റ്ഹുഡ്’ എന്ന കുപ്രസിദ്ധ ഭ്രൂണഹത്യ ശൃംഖലയ്ക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകുന്നതിനോടൊപ്പം അമേരിക്കയ്ക്ക് പുറമേ ഭ്രൂണഹത്യ നടത്തുന്ന പ്രസ്ഥാനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ ട്രംപ് കൊണ്ടുവന്ന ‘മെക്സിക്കോ സിറ്റി’ പോളിസിയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. റൊണാൾഡ്‌ റീഗൻ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ് മെക്സിക്കോ സിറ്റി പോളിസി നടപ്പിലാക്കിയത്.
റീഗനുശേഷം വന്ന രണ്ട് ഡെമോക്രാറ്റിക്‌ പ്രസിഡന്റുമാരും സ്ഥാനമേറ്റെടുത്ത ഉടനെത്തന്നെ ‘മെക്സിക്കോ സിറ്റി’ പോളിസിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഒബാമ പ്രസിഡന്റായിരുന്ന കാലഘട്ടത്തിലും അവസ്ഥയിൽ മാറ്റമുണ്ടായിരുന്നില്ല. 2016-ൽ ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റെടുത്ത ഉടനെ മെക്സിക്കോ സിറ്റി പോളിസി ഭരണത്തിൽ നടാപ്പാക്കിയിരുന്നു.

          ‘പ്രൊ ലൈഫ്’ എന്ന നയപരിപാടി നടപ്പിലാക്കിയ ട്രംപ് ഭരണകൂടം, ഭ്രൂണഹത്യ നടത്തിയിരുന്ന ക്ലിനിക്കുകൾക്ക് കുടുംബാസൂത്രണത്തിനുവേണ്ടി നൽകിയിരുന്ന ടൈറ്റിൽ എക്സ് സാമ്പത്തിക സഹായം ഇല്ലാതാക്കിയിരുന്നു. ഇതിൽ പ്രതിക്ഷേധിച്ച് ‘പ്ലാൻഡ് പേരന്റ്ഹുഡ്, ടൈറ്റിൽ എക്സ് സാമ്പത്തിക സഹായം വേണ്ടെന്ന് തീരുമാനിച്ചു. നിയുക്ത പ്രസിഡന്റ് പേരന്റ്ഹുഡിന് നൽകുന്ന സാമ്പത്തിക സഹായം വർധിപ്പിച്ചാൽ പ്രൊട്ടക്ട് ലൈഫ് എന്ന ട്രംപ് ഭരണാകൂട നയം ദുർബലവമാവും. കൂടാതെ ഭ്രൂണഹത്യ രാജ്യമൊട്ടാകെ നിയമവിധേയമാക്കി സുപ്രീം കോടതി പുറപ്പെടുവിച്ച 1973-ലെ റോ വേഡ് വിധി ഭരണഘടന നിയമമാക്കാനും ബൈഡന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോ ബൈഡൻ  ഭരണത്തിലെത്തിയാൽ ഭ്രൂണഹത്യക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുമെന്ന് നിരവധി പ്രൊലൈഫ് സംഘടനകൾ മുൻകൂട്ടി അറിയിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group