ആഴക്കടൽ മത്സ്യബന്ധന കരാർ പൂർണമായും ഉപേക്ഷിക്കാൻ സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ട് ക്രൈസ്തവ നേതൃത്വം

തീരപ്രദേശത്തെ സാധാരണ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷ ണിയാകുന്ന ആഴക്കടൽ മത്സ്യബന്ധനകരാർ ഉപേക്ഷിക്കാൻ ഭരണകൂടത്തോട് വീണ്ടും കത്തോലിക്കാ സഭ നേതൃത്വം ആവശ്യപ്പെട്ടു. മത്സ്യബന്ധനകരാറിനെതിരെ വിവിധരാഷ്ട്രീയപാർട്ടികളും മതസാംസ്കാരിക സംഘടനകളും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതേതുടർന്ന് സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഗവൺമെന്റ് US ആസ്ഥാനവുമായുള്ള സ്ഥാപനവുമായി ഒപ്പു വെച്ച് രണ്ട് ധാരണ പത്രങ്ങൾ പിൻവലിച്ചു എന്നാൽ കരാറിൽ നിന്ന് പൂർണമായും ഗവൺമെന്റ് പിന്മാറണമെന്ന് കത്തോലിക്കാ നേതൃത്വം ആവശ്യപ്പെട്ടു.മുഴുവൻ പദ്ധതിയും റദ്ദാക്കിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുവാനും പദ്ധതിയുമായി മുന്നോട്ട് പോകില്ല എന്നും സർക്കാർ ഭാഗത്തുനിന്ന് ഉറപ്പുലഭിക്കണമെന്നും കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ ജേക്കബ് ജി പാലക്കാപ്പള്ളി പറഞ്ഞു.ആഴക്കടൽ മത്സ്യബന്ധനം ക്രമേണ മത്സ്യസമ്പത്ത് കുറയ്ക്കാനും ഭാവിയിൽ കേരളത്തിന്റെ തീരമേഖലയെ കൂടുതൽ ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്നും ഫാദർ ജേക്കബ് അഭിപ്രായപ്പെട്ടു. പദ്ധതികൾ എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കൂവെന്നും സർക്കാരാവകാശപെടുന്നുണ്ടുവെങ്കിലും അത്തരം വാഗ്‌ദാനങ്ങൾ ഒരിക്കലും യാഥാർഥ്യമാകില്ല എന്നുള്ളതാണ് മുൻകാല അനുഭവങ്ങൾ എന്നും ഫാദർ ചൂണ്ടിക്കാട്ടി. 33 ദശലക്ഷം ജനങ്ങൾ ഉള്ള കേരളത്തിൽ 200000 ത്തോളം വരുന്ന ആളുകൾ ഉപജീവനത്തിനായി കടലുമായി ദൈനം ദിന പോരാട്ടം നടത്തുന്നവരാണെന്നും തിരുവനന്തപുരം , കൊല്ലം ,ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ മത്സ്യ തൊഴിലാളികളിൽ പാരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്ന അവർക്ക് എം എൻ സി പോലുള്ള കുത്തക കമ്പനികളുടെ യാന്ത്ര സംവിധാനങ്ങളെ നേരിടാൻ കഴിയുകയില്ലെന്ന’ ആലപ്പുഴ രൂപതയുടെ പബ്ലിക് റിലേഷൻ ഓഫീസർ ഫാദർ സേവ്യർ കുടിയാംശ്ശേരി അഭിപ്രായപ്പെട്ടു. ആഴക്കടൽ മത്സ്യബന്ധനത്തിനായി വരുന്ന വിദേശ സ്ഥാപനങ്ങളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും തമ്മിലുള്ള പോരാട്ടത്തിനു കരാർ ഇടയാക്കുമെന്നും, ഇത് തീരദേശ ജനതയെ നിത്യമായ വറുതിയിലേക്ക് എത്തിക്കുകയും ചെയ്യും എന്നും അതിനാൽ കരാറിൽ നിന്ന് സർക്കാർ പൂർണമായും പിന്മാറണമെന്നും കത്തോലിക്കാ നേതൃത്വം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group