മാധ്യമപ്രവർത്തകനും ചിന്തകനും ദളിത് വോയ്സിന്റെ സ്ഥാപകനുമായ വി.ടി രാജശേഖർ അന്തരിച്ചു

മംഗളുരു: പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും ചിന്തകനും ‘ദലിത് വോയ്‌സ്’ സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖർ ബുധനാഴ്ച മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.

93 വയസ്സുള്ള അദ്ദേഹം കുറച്ചുകാലമായി രോഗബാധിതനായിരുന്നു. മംഗളൂരുവിലെ ശിവബാഗിലായിരുന്നു രാജശേഖറിൻ്റെ താമസം.

രണ്ട് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ എക്‌സ്പ്രസില്‍ സേവനമനുഷ്ഠിച്ച രാജശേഖർ 1981-ല്‍ ദളിത് വോയ്‌സ് ആരംഭിച്ചു. സംവരണത്തിൻ്റെയും ദളിത് അവകാശങ്ങളുടെയും ശക്തനായ വക്താവും സംഘപരിവാറിൻ്റെ കടുത്ത വിമർശകനുമായിരുന്നു രാജശേഖർ. ദേശീയ അന്തർദേശീയ തലത്തില്‍ നിരവധി ബഹുമതികള്‍ക്ക് അദ്ദേഹം അർഹനായിരുന്നു.

രാജശേഖറിൻ്റെ മകൻ സലീല്‍ ഷെട്ടി ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group