ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍, സംവിധായകന്‍, മികച്ച ചിത്രം എന്നിവ ഉള്‍പ്പെടെ 7 പുരസ്കാരങ്ങൾ നേടി ‘ഓപ്പെണ്‍ഹെയ്മർ’

96ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനത്തില്‍ നോളന്‍ മാജിക്. മികച്ച നടന്‍, സംവിധായകന്‍, മികച്ച ചിത്രം എന്നിവ ഉള്‍പ്പെടെ 7 പുരസ്കാരങ്ങളാണ് ക്രിസ്റ്റഫർ നോളന്‍ സംവിധാനം ചെയ്ത ഓപ്പെണ്‍ഹെയ്മർ നേടിയത്.

ഓപ്പണ്‍ഹെയ്മറിലെ പ്രകടനത്തിന് കിലിയന്‍ മെർഫി മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോള്‍ ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം റോബർട്ട് ഡൌണിയും സ്വന്തമാക്കി. മികച്ച പശ്ചാത്തല സംഗീതം, മികച്ച ക്യാമറ, ചിത്രസംയോജന പുരസ്കാരങ്ങളും നോളന്‍ ചിത്രത്തിനാണ്.

ഓപ്പണ്‍ഹെയ്മറിന്റെ സംവിധായകന്‍ ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകന്‍. ഇത് ആദ്യമായാണ് നോളന് ഓസ്കർ പുരസ്കാരം ലഭിക്കുന്നത്. മികച്ച നടി ഉള്‍പ്പെടേയുള്ള 4 പുരസ്കാരങ്ങള്‍ നേടി പുവർ തിങ്സും മികച്ച പ്രകടനം കാഴ്ചവെച്ചു. പുവർ തിങ്സിലെ അഭിനയത്തിലൂടെയാണ് എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയിരിക്കുന്നത്.

ദ ഹോള്‍ഡോവേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡേവൈൻ ജോയ് റാൻഡോള്‍ഫ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. തിരക്കഥാ ഒറിജിനല്‍ വിഭാഗത്തില്‍ അനാട്ടമി ഓഫ് എ ഫോളിനും അവലംബിത തിരക്കഥാ വിഭാഗത്തില്‍ അമേരിക്കൻ ഫിക്ഷനും ആണ് പുരസ്കാരം നേടിയത്. വാര്‍ ഈസ് ഓവര്‍, ഇന്‍സ്പയേഡ് ബൈ ദ മ്യൂസിക് ഓഫ് ജോണ്‍ ആന്‍ഡ് യോക്കോ എന്നീ ചിത്രങ്ങള്‍ മികച്ച അനിമേഷൻ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ പുരസ്കാരം കരസ്ഥാമാക്കിയപ്പോള്‍ പുവർ തിങ്സ് മികച്ച വസത്രാലങ്കാരം,മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച മേക്കപ്പ് എന്നീ മൂന്ന് അവാര്‍ഡുകളും നേടി. പുവർ തിങ്സിന്റെ മൂന്ന് അവാർഡ് നേട്ടം തികച്ചും അപ്രതീക്ഷിതമായിരുന്നു.

പുരസ്കാരങ്ങള്‍ ഒറ്റനോട്ടത്തില്‍ :

•മികച്ച ചിത്രം – ഓപ്പണ്‍ഹെയ്മർ
•മികച്ച സംവിധായകന്‍ ക്രിസ്റ്റഫർ നോളന്‍ (ഓപ്പണ്‍ഹെയ്മർ)
•മികച്ച നടന്‍ – കിലിയന്‍ മെർഫി
•മികച്ച നടി – എമ്മ സ്റ്റോണ്‍
•മികച്ച സഹനടൻ – റോബർട്ട് ഡൗണി
•മികച്ച സഹനടി: ഡാവിൻ ജോയ് റാൻഡോള്‍ഫ് – ഹോള്‍ഡോവർസ്

മറ്റ് ജേതാക്കള്‍

•മികച്ച ഒറിജിനല്‍ സ്‌കോര്‍- ഒപ്പന്‍ഹൈമര്‍
•മികച്ച ഒറിജിനല്‍ സോങ്- ബാര്‍ബി
•മികച്ച എഡിറ്റര്‍- ജെന്നിഫര്‍ ലേം (ഒപ്പന്‍ഹൈമര്‍)
•മികച്ച വിഷ്വല്‍ എഫക്‌ട്- ഗോഡ്‌സില്ല മൈനസ് വണ്‍ (തകാശി യമാസാക്കി)
•മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം വാര്‍ ഈസ് ഓവര്‍ കരസ്ഥമാക്കി.
•ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍- മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം
•മികച്ച കോസ്റ്റ്യൂം ഡിസൈൻ പുവർ തിങ്സ് (ഹോളി വാഡിങ്ടണ്‍)…
•മികച്ച തിരക്കഥ (അഡാപ്റ്റഡ)്- അമേരിക്കന്‍ ഫിക്ഷന്‍
•മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- പുവര് തിങ്ങ്‌സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)
•മികച്ച ഹെയര്‌സ്റ്റെലിങ്- പുവര് തിങ്ങ്‌സ് (നദിയ സ്റ്റേസി, മാർക് കോളിയർ)
•മികച്ച തിരക്കഥ (ഒറിജിനല്‍ വിഭാഗം)- അനാറ്റമി ഓഫ് എ ഫോള്‍ (ജസ്റ്റിൻ ട്രയറ്റ്-ആർതർ ഹരാരി)
•മികച്ച വിദേശ ഭാഷ ചിത്രം- ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ് (യുകെ)
•മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- 20 ഡേയ്‌സ് ഇന്‍ മരിയോപോള്‍ (യുക്രെെൻ)
•മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം- ദ ലസ്റ്റ് റിപെയര്‍ ഷോപ്പ്
•മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാന്‍ ഹെയ്‌ടേമ (ഒപ്പന്‍ഹൈമര്‍)
•ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ദ വണ്ടര് സ്റ്റോറി ഓഫ് ഹെന്റി ഷുഗര്‍


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m