കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയായ എഡ്യൂഹെൽപ് മൂന്നാം ഘട്ടത്തിലേക്ക്. സാമ്പത്തിക പരിമിതിയുള്ള കെ. സി. ഡബ്ല്യു. എ. അംഗങ്ങളുടെ, പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന മക്കൾക്കായുളള വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിക്കാണ് 2022-ൽ തുടക്കം കുറിച്ചത്.
പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടുന്ന അർഹതയുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കോഴ്സ് പൂർത്തിയാകുന്നതുവരെ നിശ്ചിത തുക വീതം ധനസഹായമായി നൽകുന്ന പദ്ധതിവഴി ഇതുവരെ 9,10,000/- രൂപ ലഭ്യമാക്കി.
സുമനസ്സുകളുടെ സഹകരണത്തോടെയാണ് പദ്ധതിനടത്തിപ്പിന് ആവശ്യമായ തുക സംഘടന സമാഹരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹതയുളള കുടുംബത്തിലെ അംഗങ്ങളെയാണ് സ്കോളർഷിപ്പിനായി പരിഗണിക്കുന്നത്. കോഴ്സിന്റെ പഠനച്ചിലവ് വിലയിരുത്തി നിശ്ചിത തുക വീതം കോഴ്സ് പൂർത്തിയാകുന്നതുവരെ പ്രതിവർഷം ലഭ്യമാക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m