കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ശ്രമം തുടങ്ങി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാൻ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു.

നഷ്ടപരിഹാരം സംബന്ധിച്ച്‌ ഭൂ ഉടമകള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി.അബ്ദുറഹ്‌മാൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ വൈകിയാല്‍ റണ്‍വേയുടെ നീളം കുറക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

വലിയ വിമാനങ്ങള്‍ ഇറങ്ങാൻ കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേയുടെ നീളം വര്‍ധിപ്പിക്കണം. സമയബന്ധിതമായി ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ ആഗസ്ത് ഒന്ന് മുതല്‍ റണ്‍വേയുടെ നീളം കുറക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പറഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടി ഒരുമാസത്തിനകം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച്‌ ഉടമകളുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും എയര്‍പോര്‍ട്ട് അതോറിറ്റി വഹിക്കും. നിലവിലെ സാഹചര്യം വ്യോമയാന മന്ത്രിയെ മുഖ്യമന്ത്രി തന്നെ അറിയിക്കുമെന്നും വി.അബ്ദുറഹ്മാൻ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group