രാത്രി വിയർത്തൊഴുകും; വൈകിട്ട് 7നും രാത്രി 1നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി KSEB

സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെഎസ്‌ഇബി. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം.

രാത്രി ഏഴിനും ഒന്നിനും ഇടയിലുള്ള സമയത്ത് ഇടവിട്ടായിരിക്കും നിയന്ത്രണം. ഇതുസംബന്ധിച്ച്‌ പാലക്കാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ സർക്കുലർ പുറത്തിറക്കി. പത്തിരിപ്പാല, ഒറ്റപ്പാലം, ഷൊർണൂർ, ചെർപ്പുളശ്ശേരി തുടങ്ങിയ സബ് സ്റ്റേഷനുകളില്‍ നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സമയത്ത് ഉപഭോഗത്തില്‍ നിയന്ത്രണമേർപ്പെടുത്തി സഹകരിക്കണമെന്നും സർക്കുലറില്‍ പറയുന്നു.

വൈദ്യുതി ഉപഭോഗം കൂടുന്ന സർക്കിളുകളില്‍ മേഖല തിരിച്ചുള്ള നിയന്ത്രണം നടപ്പാക്കാൻ ആവശ്യപ്പെട്ടുള്ള നിർദേശം കെഎസ്‌ഇബി ചീഫ് എൻജിനീയർമാർക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പാലക്കാട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

ഉപഭോഗം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മറ്റ് മാർഗനിർദേശങ്ങളും കെഎസ്‌ഇബി ഇറക്കിയിട്ടുണ്ട്. വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ രാത്രി പത്തുമണിക്കും രണ്ടുമണിക്കും ഇടയില്‍ വൈദ്യുതി ഉപയോഗം കുറയ്‌ക്കണം എന്നുള്ളതാണ് അതില്‍ പ്രധാനം. അലങ്കാരവിളക്കുകളും പരസ്യ ബോർഡുകളും രാത്രി ഒമ്ബതുമണിക്ക് ശേഷം അണയ്‌ക്കണമെന്നും നിർദേശത്തില്‍ പറയുന്നു. ഗാർഹിക ഉപയോക്താക്കള്‍ എസി 26 ഡിഗ്രിക്ക് മുകളില്‍ ക്രമീകരിക്കണമെന്നും പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group