ക്രിസ്ത‌്യൻ സമുദായ ക്ഷേമത്തിന് 200 കോടിയും വസ്തുക്കളുടെ സംരക്ഷണത്തിനും വികസനത്തിനും 100 കോടിയും വകയിരുത്തി കർണ്ണാടക സർക്കാരിന്റെ ഈ വർഷത്തെ ബജറ്റ് ധനവകുപ്പിൻ്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ചു.
സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷന് 393 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഗവൺമെന്റ്, സ്വകാര്യ കോളജുകളിൽ നഴ്സിംഗിനു പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള ഫീസിളവ് പുനഃരാരംഭിക്കും. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കു ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് കർണ്ണാടക സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് ആറ് ശതമാനം പലിശനിരക്കിൽ 10 കോടി രൂപ വരെ അനുവദിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group