പ്രാർത്ഥനയോടൊപ്പം കോവിഡ് പ്രതിരോധത്തിനായി പ്രായോഗിക മാർഗ്ഗ നിർദ്ദേശങ്ങളുമായി കെ.സി.ബി.സി സർക്കുലർ….

പ്രാർത്ഥനയോടൊപ്പം പ്രായോഗിക മാർഗ്ഗങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിർദ്ദേശിച്ചു കൊണ്ട് കെ.സി.ബി.സി. സർക്കുലർ (10-05-2021)

  1. കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികളിൽ ഈടാക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുക.
  2. കെസിബിസി പ്രതിരോധ പ്രവർത്തന ഏകോപന സമിതിയുടെ നേതൃത്വത്തിൽ ടെലെ – മെഡിസിൻ കൺസൾട്ടേഷൻ സംവിധാനവും, ടെലെ – സൈക്കോ – സോഷ്യൽ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
  3. എല്ലാ രൂപതകളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തേണ്ടതും അതുമായി ബന്ധപ്പെടാൻ ആവശ്യമായ ഫോൺ നമ്പറുകൾ ജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുമാണ്.
  4. രൂപതാ സമിതികൾ വീടുകളിൽ നിരീക്ഷണത്തിൽ ആയിരിക്കുന്ന കോവിഡ് രോഗികളുടെ ആരോഗ്യസ്ഥിതി അറിയുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായകരമായ പൾസ് ഓക്സിമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ, സ്റ്റീം ഇൻഹേലർ, മാസ്ക്, സാനിറ്റൈസർ എന്നിവ അടങ്ങിയ കിറ്റ് കുറഞ്ഞനിരക്കിൽ കെസിബിസി പ്രതിരോധപ്രവർത്തന ഏകോപനസമിതിയുടെ സഹായത്തോടെ ലഭ്യമാക്കേണ്ടതാണ്.
  5. കത്തോലിക്കാ സിസ്റ്റേഴ്സ് ഡോക്ടേഴ്സ് ഫോറത്തിന്റെ ടെലെ മെഡിസിൻ സേവനം കെ.സി.ബി.സി കോവിഡ് പ്രതിരോധ പ്രവർത്തനം ഏകോപനസമിതി വഴി ലഭ്യമാണ്.
  6. കോവിഡ് വ്യാപനം തടയുന്നതിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മാസ്ക് ധരിക്കൽ, രണ്ട് മീറ്റർ അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗിച്ചുള്ള കൈകളുടെ ശുചീകരണം എന്നിവ കർശനമായി പാലിക്കുക. ഇതോടൊപ്പം പരിസരശുചിത്വം ഉറപ്പുവരുത്തുക. വാഹനങ്ങളുടെയും ജോലി സ്ഥലങ്ങളുടെയും സാനിറ്റൈസേഷൻ നടത്തുക.
  7. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, നിയമപാലകർ എന്നിവരെ ബഹുമാനിക്കുകയും അവരോട് ആത്മാർത്ഥമായ സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുക.
  8. കേരള സർക്കാരും കേന്ദ്ര സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിതശൈലി ക്രമീകരിക്കുക. രോഗവ്യാപനം തടയാനുള്ള മാർഗങ്ങളും അവലംബിക്കുക.
  9. സർക്കാർ നിർദ്ദേശിക്കുന്ന ക്രമീകരണങ്ങൾ അനുസരിച്ച് കഴിയുന്നത്ര വേഗത്തിൽ എല്ലാവരും പ്രതിരോധകുത്തിവയ്പ്പ് സ്വീകരിപ്പിക്കേണ്ടതാണ്.
  10. മാധ്യമങ്ങളുടെ സഹായത്തോടെ കോവിഡ് രോഗികൾക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

കോവിഡ് പ്രതിരോധത്തിനും രോഗികളുടെ ചികിത്സയ്ക്കുമായി കെ.സി.ബി.സി.യുടെ ഹെൽത്ത് കമ്മീഷനും കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരള ഘടകവും കേരള സോഷ്യൽ സർവീസ് ഫോറവും സിസ്റ്റർ ഡോക്ടേഴ്സ് ഫോറവും ബന്ധപ്പെട്ട മറ്റ് കത്തോലിക്കാ പ്രസ്ഥാനങ്ങളും സഹകരിച്ച് ആസൂത്രിതമായ പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ മാർഗ്ഗ നിർദേശങ്ങൾക്ക് അനുസരിച്ച് സർക്കാരിൽ നിന്നുള്ള സഹകരണങ്ങൾ സ്വീകരിച്ചുമാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്.കത്തോലിക്കാ ആശുപത്രികൾ എല്ലാം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്. ആശുപത്രികളുടെ നെറ്റ്‌വർക്കുകൾ മേഖല അടിസ്ഥാനത്തിൽ നേരത്തെതന്നെ രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നതാണ്. എന്നാൽ കൂടുതൽ സൗകര്യങ്ങളോടെ അവ ഇപ്പോൾ സജ്ജീകരിച്ചിട്ടുണ്ട്. മാത്രമല്ല ഇപ്രകാരമുള്ള മേഖല നെറ്റ്‌വർക്ക് എല്ലാ ക്രൈസ്തവ സഭകളുടെയും ഇതര മത സ്ഥാപനങ്ങളുടെയും സഹകരണത്തോടുകൂടി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള പരിശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ യഥാസമയം മാധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്. കെ.സി.ബി.സി. പ്രതിരോധ പ്രവർത്തന ഏകോപന സമിതിയുമായി ജനങ്ങൾക്ക് ബന്ധപ്പെടാവുന്ന ഫോൺ നമ്പരുകൾ ഇവയാണ്
9 07 2 8 2 2 3 6 4
9 0 7 2 8 2 2 3 6 5
9 0 7 2 2 8 2 3 6 6
9 0 7 2 8 2 2 3 6 7
9 0 7 2 8 2 2 3 6 8
9 0 7 2 8 2 2 3 7 0 വലിയ പ്രളയവും മഹാമാരിയും ഭൂകമ്പവും മറ്റ് പ്രകൃതിദുരന്തങ്ങളുമൊ ക്കെ അതിജീവിച്ചതു പോലെ നമ്മൾ ഈ വൈറസിനേയും അതിജീവിക്കുമെന്ന പ്രത്യാശയോടെയാണ് കെ.സി.ബി.സി അധ്യക്ഷനും സിറോ മലബാർ സഭാ തലവനുമായ അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലും ബിഷപ്പ് ജോസഫ് മാർ തോമസും ചേർന്ന് പുറപ്പെടുവിച്ച കെ സി ബി സി യുടെ സർക്കുലർ അവസാനിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group