എറണാകുളം അതിരൂപത മുഴുവനിലും ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാന അർപ്പിക്കാൻ സീറോ മലബാർ സിനഡ് അഭ്യർത്ഥിച്ചു കൊണ്ട് മെത്രാന്മാർ ഒപ്പുവെച്ച രേഖ പുറത്തു വന്നു

എറണാകുളം അതിരൂപത മുഴുവനിലും ഏകീകൃതരീതിയിലുള്ള വിശുദ്ധ കുർബാന അർപ്പിക്കാൻ സീറോ മലബാർ സിനഡ് അഭ്യർത്ഥിച്ചു കൊണ്ട് മെത്രാന്മാർ ഒപ്പുവെച്ച രേഖ പുറത്തു വന്നു.

പ്രസ്താവനയുടെ പൂർണ്ണരൂപം ..

എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ വൈദികർക്കും സമർപ്പിതർക്കും അല്‌മായസഹോദരങ്ങൾക്കും നമ്മുടെ കർത്താവീശോമിശിഹായിൽ ആശീർവാദവും സമാധാനവും…

പ്രിയമുള്ളവരേ,

സീറോ മലബാർ സഭയിലെ സിനഡുപിതാക്കന്മാരായ ഞങ്ങൾ ഒരുമനസ്സോടെ നിങ്ങളെ അഭിസംബോധനചെയ്യാൻ ആഗ്രഹിക്കുന്നു. നമ്മുടെ സഭയുടെ ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാന എറണാകുളം-അങ്കമാലി അതിരൂപതയിലും 2023 ഡിസംബർ 25 മുതൽ നടപ്പിലാക്കണമെന്നു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വീഡിയോസന്ദേശത്തിലൂടെ വീണ്ടും ആഹ്വാനംചെയ്‌തിരുന്നല്ലോ. നമ്മുടെ പരിശുദ്ധ പിതാവു പൈതൃകമായ സ്നേഹത്തോടെ നല്‌കിയ ഈ ആഹ്വാനം കത്തോലിക്കാ വിശ്വാസികൾ എന്ന നിലയിൽ നിങ്ങളെല്ലാവരും ഹൃദയപൂർവം സ്വീകരിക്കുകയും മാതൃകാപരമായി നടപ്പിലാക്കുകയുംചെയ്യണമെന്നു ഞങ്ങൾ സ്നേഹപൂർവം അഭ്യർഥിക്കുകയാണ്. തിരുസഭയുടെ തലവനെന്നനിലയിൽ പരിശുദ്ധ പിതാവിനെ അനുസരിക്കാൻ നമുക്കു കടമയുള്ളതിനാൽ അഭിപ്രായഭിന്നതകൾ മറന്നു കത്തോലിക്കാസഭയുടെ കൂട്ടായ്‌മയുടെ സാക്ഷ്യം നിങ്ങൾ നല്‌കുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.

ഈശോയുടെ തിരുഹൃദയത്തിനു നിങ്ങളെ എല്ലാവരെയും സമർപ്പിച്ചുകൊണ്ട് നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും നമ്മുടെ പിതാവായ മാർതോമാശ്ലീഹായുടെയും മാധ്യസ്ഥ്യം നിങ്ങളൊടൊത്തുണ്ടായിരിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
സ്നേഹപൂർവം,

സീറോ മലബാർ സഭയിലെ മെത്രാന്മാർ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group