ജർമ്മൻ വൈദീകർ സ്വവർഗ്ഗ വിവാഹങ്ങളെ ആശീർവാദിക്കുമെന്ന പ്രഖ്യാപനം: തേങ്ങലോടെ ക്രൈസ്തവ സമൂഹം

ജർമ്മൻ സഭ നേരിടുന്ന പൈശാചിക
വെല്ലുവിളികൾ…(ഭാഗം:2)

ഇന്നു മെയ് പത്താം തീയതി തിങ്കളാഴ്ച വത്തിക്കാന്റെ വിലക്ക് ലംഘിച്ച്
ജർമ്മനിയിൽ സ്വവർഗ്ഗ വിവാഹബന്ധങ്ങളെ ആശീർവദിക്കാനുള്ള ചില ജർമ്മൻ വൈദിക-മെത്രാൻ സംയുക്ത തീരുമാനത്തിനെതിരെ ഉള്ളുരുകുന്ന തേങ്ങലോടെ പ്രാർത്ഥനയിലാണ് ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹങ്ങൾ….!!!കഴിഞ്ഞ ദിവസങ്ങളിൽ ജർമനിയുടെ
ചിലയിടങ്ങളിലായി സ്വവർഗ്ഗ ബന്ധങ്ങൾ ആശിർവദിക്കപ്പെട്ടെങ്കിലും,
”ലവ് വിൻസ് ”ബ്ലസിംഗ് സർവീസ് ഫോർ ലൗവേഴ്സ്”എന്ന പേരില്‍ ഏറ്റവും കൂടുതൽ ചടങ്ങുകൾ നടക്കുന്നത് ഇന്നാണെന്ന് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു…. മെയ് മാസത്തിൽ ഇത്തരത്തിലുള്ള നൂറോളം ചടങ്ങുകൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ജർമൻ കാത്തലിക് ന്യൂസ് ഏജൻസി,
നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ബെർലിൻ,ഫ്രാങ്ക്ഫെർട്ട്,കൊളോൺ ആച്ചൻ, തുടങ്ങിയ നഗരങ്ങളിലെ ദേവാലയങ്ങൾ ഇതിലുൾപ്പെടുമെന്നും പറയുന്നു. രാജ്യത്തെ ഒരു പ്രമുഖ അല്മായ സംഘടനയും മരിയ 2.0 എന്ന സംഘടനയുമാണ് ഈ സഭാവിരുദ്ധ ആശീർവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. സ്വവർഗ്ഗ ബന്ധങ്ങളെ ആശീർവദിക്കാന്‍ കഴിയില്ലെന്നുള്ള വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ ഉറച്ച നിലപാടിനെ തള്ളിക്കളഞ്ഞുകൊണ്ട് പാടർബോൺ രൂപതയിലെ വൈദികനും,
ലൗ വിൻസ് എന്ന സംഘടനയുടെ
നേതൃനിരക്കാരനുമായ
ഫാ. ബെർണാഡ് മോൻഗിബുഷർ അടക്കമുള്ള വൈദികരുടെ നേതൃത്വത്തില്‍ ഇന്നു സ്വവര്‍ഗ്ഗ വിവാഹങ്ങളുടെ ആശീര്‍വാദം നടത്തുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഈയവസരത്തിലാണ്
വത്തിക്കാൻ വിരുദ്ധ നിലപാടിലുള്ള പ്രതിഷേധ സ്വരവുമായി ഇന്ന് നിരവധി ക്രൈസ്തവ സംഘടനകളും ക്രിസ്തീയ മാധ്യമങ്ങളും,വൈദീകരും സന്യസ്തരുമടക്കം ലോകമെമ്പാടുമുള്ള വിശ്വാസികളോട് പ്രാര്‍ത്ഥനകൾക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്…ജർമ്മൻ സഭയിലെ ഭൂരിപക്ഷം വരുന്ന വൈദീകരുടെയും മെത്രാൻമാരുടെയും നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന്,
ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ സഭയ്ക്ക് സ്വവര്‍ഗ്ഗാനുരാഗികളുടെ ബന്ധത്തിന് കൗദാശികമായ ആശീര്‍വാദം നല്‍കുവാന്‍ കഴിയില്ലെന്നു വ്യക്തമാക്കി ഇക്കഴിഞ്ഞ മാർച്ച്‌ മാസത്തിൽ വത്തിക്കാന്റെ വിശ്വാസ തിരുസംഘം മറുപടി നൽകിയതിനു പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് യൂറോപ്പിലുടനീളം പ്രത്യേകിച്ച് ജർമ്മനിയിലും രൂപപ്പെട്ടത്…ജർമ്മനിയോടൊപ്പം,ഓസ്ട്രിയ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 230 ഓളം ദൈവശാസ്ത്രജ്ഞരും വിശ്വാസ തിരുസംഘത്തിന്റെ പ്രബോധനത്തിനെതിരെ എതിർപ്പുമായി രംഗത്തുവന്നിരുന്നു…. സ്വവര്‍ഗ്ഗബന്ധങ്ങളുടെ ആശീർവാദത്തെ ഏറ്റവും ശക്തമായി ന്യായീകരിച്ചു മുൻനിരയിൽ വന്നത് ജര്‍മ്മനിയില്‍ നിന്നുള്ള സഭാനേതൃത്വമായിരുന്നു.ജർമ്മൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ജോർജ് ബാറ്റ്സിംഗ് അടക്കം നിരവധി മെത്രാന്മാരും, വൈദികരും വത്തിക്കാന്റെ പ്രഖ്യാപനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നതാണ്
ഏറ്റവും ദുഃഖകരമായ കാര്യം….കത്തോലിക്ക സഭയുടെ പഠനങ്ങൾക്കെതിരെയുള്ള ജര്‍മ്മന്‍ സഭയുടെ എതിർപ്പ് അശുഭസൂചകമാണെന്ന് ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ഓസ്ട്രേലിയൻ കർദ്ദിനാൾ ജോര്‍ജ്ജ് പെൽ കഴിഞ്ഞയിടെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു….. ഇതിനൊക്കെ മുമ്പേ
മറ്റു വിവാഹങ്ങൾ പോലെ തന്നെ
ഈ വിവാഹങ്ങൾ സഭയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടണമെന്നും കൗദാശികമായിപ്പോലും ആശീർവദിക്കപ്പെടണമെന്നുമുള്ള ആവശ്യം ഇവിടുത്തെ മെത്രാൻ സമിതിയും സിനഡൽ വേയും ഉന്നയിച്ചതും അംഗീകാരത്തിനായി റോമിനെ സമീപിച്ചതും വിശ്വാസ തിരുസംഘം ഈ ആവശ്യത്തെ നിരാകരിച്ചതും…. വിശ്വാസതിരുസംഘം പുറപ്പെടുവിച്ച ”റെസ്പോൺസും ആദ് ദുബി’യും ”സംശയത്തിനുള്ള മറുപടി”എന്ന പ്രമാണ രേഖയിലെ മുഖ്യമായ ആശയം
ഒരേ ലിംഗത്തിൽ പെട്ടവരെ അനുഗ്രഹിക്കാൻ സഭയ്ക്ക് അധികാരമുണ്ടോ? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ പ്രഖ്യാപനത്തിന്റെ മുഖ്യപ്രമേയം….
ദൂബിയും ചോദ്യം….
ആദ് ഇതിനുള്ള ഉത്തരം….
പ്രതികരണം റെസ്പോൺഡ്സും…. വ്യക്തമായും ഇല്ല എന്നതാണ്…. ”പാപത്തെ അനുഗ്രഹിക്കാൻ ആശീർവദിക്കാൻ ദൈവത്തിന് സാധിക്കില്ലയെന്നു തന്നെ…!!!” ഒരേ ലിംഗത്തിലുള്ള ദമ്പതികളെ അനുഗ്രഹിക്കാനുള്ള സാധ്യത സഭയുടെ വിശ്വാസ സിദ്ധാന്തത്തിന് തീർച്ചയായും എതിരാണ്…. ഇത് അനീതിപരമായ വിവേചനമോ വ്യക്തിഗത തരംതാഴ്ത്തലോ ഒന്നുമല്ലെന്ന് സാമാന്യ ബുദ്ധിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ…
സ്വവർഗ്ഗ വിവാഹങ്ങളെ അനുഗ്രഹിക്കാൻ ആശീർവദിക്കാൻ സഭയ്ക്ക് അധികാരമില്ലയെന്നത് വ്യക്തമായ സത്യം…!!! അതിനാൽ സ്വവർഗ്ഗ
ദമ്പതികളുടെ വിവാഹത്തിന് അനുഗ്രഹം നൽകുന്നത് സഭ വിലക്കപ്പെട്ടതായി കണക്കാക്കേണ്ടതാണ്….!!! തങ്ങളുടെ ബന്ധത്തിന് ഏതെങ്കിലും തരത്തിൽ സഭാപരമായ അംഗീകാരം ആവശ്യപ്പെടുന്ന സ്വവർഗ ദമ്പതികളെ അനുഗ്രഹിക്കാൻ പുരോഹിതർക്ക് അനുവാദം ഉണ്ടായിരിക്കുന്നതല്ലെന്ന് സാരം…. സ്വവർഗ്ഗനുരാഗികളുടെ വിവാഹത്തെ അംഗീകരിക്കണമെന്ന ആവശ്യത്തെ നിരാകരിച്ചുകൊണ്ട് വിശ്വാസതിരുസംഘം പുറപ്പെടുവിച്ച ഈ പ്രസ്താവനയ്ക്കെതിരെ അതി ശക്തമായ പ്രതികരണമാണ് ജർമ്മൻ സഭയിൽ നിന്നും ഉണ്ടായിട്ടുള്ളത് എന്നതാണ് അത്യന്തം ഖേദകരമായിട്ടുള്ള വസ്തുത… 20 രൂപതയും 7 അതിരൂപതകളും ജർമനിയിലെ 27 മെത്രാന്മാരിൽ ഇരുപതോളം പേരും സ്വവർഗ്ഗ വിവാഹത്തെ അനുകൂലിക്കുന്നവരും റോമിനെയും വിശ്വാസതിരുസംഘത്തിന്റെ പ്രസ്താവനയെയും പരസ്യമായി എതിർക്കുകയും നിരാകരിക്കുകയും ചെയ്യുന്നവരാണെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു…. പുറമേ പുരോഹിതരടക്കം 2600-ൽ പരം ആത്മീയ ശുശ്രൂഷകരും 250-പരം ദൈവശാസ്ത്ര പണ്ഡിതരും റോമിന്റെ തീരുമാനത്തെ അനുസരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.വിശ്വാസത്തകർച്ചയുടെയും മൂല്യത്തകർച്ചയുടെയും ഭീകര ഗർത്തത്തിൽ ജർമ്മൻ സഭ നിപതിച്ചു കഴിഞ്ഞുവെന്ന് തന്നെ നമുക്ക് ഇതിൽ നിന്നും അനുമാനിക്കാം…. കേവലം ഭൗതീകതയും ജഡീകതയും ലൗകീകതയും മാത്രമാണ് അവരെ ഇപ്പോൾ നയിക്കുന്നത്….
ദൈവത്തെയും ദൈവീകമായതിനെയും പാടേ നിരാകരിച്ചുകൊണ്ട് മാതൃസഭയെ വിട്ടകലാനുള്ള തത്രപ്പാടിലാണ് ഈ സ്വവർഗ്ഗാനുകൂലികളെന്നു പറയാതെ വയ്യ.പ്രബുദ്ധരായ സഭാ പിതാക്കൻമാരും
സഭാ പണ്ഡിതരും ജർമ്മനിയിൽ നിന്ന് ഉയരുന്ന ഒരു പുതിയ ശീഷ്മയെക്കുറിച്ച് പ്രഖ്യാപിച്ചുകഴിഞ്ഞു….
1517-ൽ ആഗോള സഭയെ കീറിമുറിച്ചുകൊണ്ട് മാർട്ടിൻ ലൂതർ ഉയർത്തിയ ശീഷ്മയ്‌ക്ക് ശേഷം ഇന്നിതാ വീണ്ടും മറ്റൊരു ശീഷ്മ ജർമനിയിൽ നിന്ന് ഉയരുന്നത് സഭയുടെ പിളർപ്പിന് കാരണമാകുമോ? എന്നതാണ് നമ്മെ ഓരോരുത്തരെയും ദു:ഖത്തിലാഴ്ത്തുന്ന ചോദ്യം.അങ്ങനെ ഒന്നുണ്ടായാൽ അതിന്റെ ഭവിഷ്യത്ത്
കേവലം ജർമനിയിൽ മാത്രം ഒതുങ്ങുന്നതാവില്ല.ആഗോള സഭ വളരെ ഉത്കണ്ഠാപൂർവ്വം ജർമനിയുടെ മുന്നോട്ടുള്ള നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്….
അതിനെക്കാളുപരിയായി റോമിൽ നിന്ന് പരിശുദ്ധ പിതാവ് മാർപാപ്പ സ്വീകരിക്കുന്ന നടപടികൾ എന്തെന്നും ആകാംക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നത്… ഇത് ജർമ്മൻ സഭയുടെ ഇപ്പോഴത്തെ അവസ്ഥ വിശേഷമാണ് ഇവിടെ വിവരിച്ചത്.
ഇത് ജർമനിയുടെ മാത്രം പ്രശ്നമായി നമുക്ക് എഴുതിത്തള്ളാൻ ഒരിക്കലും കഴിയില്ലെന്ന് നാം ഓർക്കണം.കാരണം ആഗോള സഭയുടെ ഭാഗമാണ് ജർമ്മൻ സഭ… സഭ കർത്താവിന്റെ ശരീരമാണ്…
ഒരു ശരീരത്തിൽ പല അവയവങ്ങൾ ഉള്ളതുപോലെ തന്നെ കർത്താവിന്റെ ശരീരത്തിലെ വിവിധ അവയവങ്ങളാണ് ഓരോ ദേശത്തെയും സഭയും…
അത് ജപ്പാനോ ജർമ്മനിയോ അമേരിക്കയോ കേരളമോ ആയാലും അവിടങ്ങളിലുള്ളത് കർത്താവിന്റെ സഭയാണ് കർത്താവിന്റെ ശരീരമാണ്….
ആ ശരീരത്തിലെ ഒരവയവത്തിന് വേദനിക്കുമ്പോൾ ശരീരം മൊത്തമാണ് വേദനിക്കുന്നതെന്ന് തിരിച്ചറിയണം…. അതുകൊണ്ടു തന്നെ ആഗോള സഭയ്ക്ക് വേണ്ടിയും പ്രത്യേകിച്ച് ജർമൻ സഭയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കുവാനുള്ള ആഹ്വാനമായി ഇതിനെകണക്കാക്കണമെന്ന് അപേക്ഷിക്കുന്നതോടൊപ്പം ജർമ്മൻ സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ മലയാളികളായ നമുക്ക് പ്രത്യേകമായ ഒരു കടപ്പാട് കൂടിയുണ്ടെന്നും ഓർമ്മിപ്പിക്കുന്നു…. ഈ ജർമൻ സഭയിലെ പ്രേക്ഷിത വൈദീകരാണ് ഒരു കാലത്ത് കേരള സഭയെ പണിതുയർത്തിയത്….
അവർ ജീവരക്തം വെടിഞ്ഞ മണ്ണിലാണ് കേരളസഭ ഇന്ന് തഴച്ചുവളർന്ന് മുടി ചൂടി നിൽക്കുന്നത്…അവരിൽ അനേകം രക്തസാക്ഷികളുടെ ശരീരം ഇന്നും കേരളത്തിലെ മണ്ണിനടിയിൽ വിശ്രമം കൊള്ളുന്നുണ്ട് കർത്താവ് സ്വന്തം രക്തത്താൽ നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാൻ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണ് നമ്മൾ ഓരോരുത്തരും….. ഈശോയിൽ ഏറ്റവും പ്രിയമുള്ളവരേ,
ആഗോള സഭയ്ക്കുവേണ്ടി ഇന്നും എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുവാനുള്ള കടപ്പാട് നമുക്ക് മറക്കാതിരിക്കാം…. ഫ്രാന്‍സിസ് പാപ്പയെയും തിരുസഭയെയും എതിര്‍ത്തുക്കൊണ്ടുള്ള ജര്‍മ്മന്‍ സഭയിലെ വലിയൊരു വിഭാഗത്തിന്റെ നിലപാടില്‍ മാറ്റമുണ്ടാകാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ചേര്‍ന്നു നമുക്ക് ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കാം… സർവ്വശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ…..

അജി ജോസഫ് കാവുങ്കൽ.

(തുടരും)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group