കെസിബിസി – ഫാ.മാത്യു നടക്കൽ മതാധ്യാപക അവാർഡ് പ്രഖ്യാപിച്ചു

മതബോധനരംഗത്ത് തനതായ സംഭാവനകൾ നല്കുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള ‘കെസിബിസി- ഫാ. മാത്യു നടക്കൽ അവാർഡ്’ പ്രഖ്യാപിച്ചു.കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകളിൽ നിന്നുമുള്ള അപേക്ഷകരിൽ നിന്നാണ് എല്ലാ വർഷവും അവാർഡു ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

മതബോധനരംഗത്ത് വലിയ സംഭാവനകൾ നല്കിയിട്ടുള്ള ഫാ. മാത്യു നടക്കലിന്റെ ഓർമ്മയ്ക്കായിട്ടാണ് പ്രസ്തുത അവാർഡ് സ്ഥാപിച്ചിട്ടുള്ളത്. 2023-ലെ അവാർഡിന് ചങ്ങനാശ്ശേരി അതിരൂപതയിലെ നാലു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്ത് പ്രവർത്തിക്കുന്ന ഡോ. പിസി. അനിയൻകുഞ്ഞും വിജയപുരം രൂപതയിലെ മതബോധനരംഗത്തു പ്രവർത്തിക്കുന്ന ശ്രീ കെ.പി. ജോണും ബത്തേരി രൂപതയിൽ അഞ്ചു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്തു പ്രവർത്തിക്കുന്ന ശ്രീമതി എലിസബത്ത് വർഗീസുമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

മെയ് മാസം 18-ാം തിയതി കോട്ടയത്ത് വിജയപുരം രൂപതയുടെ കത്തീഡ്രൽ ഹാളിൽ നടക്കുന്ന മതാധ്യാപക സംഗമത്തിൽ വച്ച് ബിഷപ് സെബാസ്റ്റ്യൻ തെക്കത്തച്ചേരി അവാർഡുകൾ നല്‌കുന്നതാണ്. ബിഷപ് ജസ്റ്റിൻ മഠത്തിൽപറമ്പിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അധ്യക്ഷത വഹിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group