കോവിഡ് പ്രതിസന്ധിയിലും തരംഗമാകാൻ കെ.സി.വൈ.എം സംസ്ഥാന കലോത്സവം

  കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ഉത്സവ് 2020 എന്ന് നാമകരണം ചെയ്തിരിക്കുന്ന കലോത്സവത്തിന്റെ ലോഗോ പ്രകാശാനം പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ ജോൺ പോളാണ് നിർവഹിച്ചത്. നവയുഗം സൃഷ്ടിയും മനുഷ്യ നന്മക്കും മുതൽക്കൂട്ടാവുന്ന തരത്തിൽ കലയെ ഉപയോഗിക്കണമെന്നും കല ദൈവദത്തമായ അനുഗ്രഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ 32-ഓളം രൂപതകളിലെ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 2020 നവംബർ 15  മുതൽ ഡിസംബർ 15 വരെയാണ് കലാ-സാഹിത്യ മത്സരങ്ങൾ ഓൺലൈനായി നടത്തപ്പെടുക.

   യുവജനങ്ങൾക്കിടയിലെ സൗഹൃദത്തെ വികസിപ്പിക്കുവാനും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനും സംസ്ഥാന വ്യാപകമായി നടത്തുന്ന  കലാ-സാഹിത്യ മത്സരങ്ങൾ പ്രചോദനമാകുമെന്ന് കരുതുന്നതായി കെ.സി.വൈ.എം സംസ്ഥാന നേതൃതം അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി ആയിരിക്കും മത്സരങ്ങൾ നടത്തപ്പെടുന്നത് എന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ.പി.ബാബു അറിയിച്ചു. ലോഗോ രൂപകൽപ്പന ചെയ്തത് ഇരിങ്ങാലക്കുട രൂപതാംഗം സെന്റായാണ്. കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ സ്റ്റീഫൻ തോമസ് ചാലക്കര. സംസ്ഥാന സെക്രട്ടറി അനൂപ് മാത്യു, അഖിൽ ജോസ് എന്നിവർ ലോഗോ പ്രകാശന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group