എം.ഡി.എം.എയുമായി മെഡിക്കൽ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു

കൊച്ചി :72 ഗ്രാം എംഡിഎംഎയുമായി മെഡിക്കൽ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു.

കൊല്ലത്തെ സ്വകാര്യ ഡെന്‍റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമായ നൗഫലാണ് കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്.

ബെംഗളൂരുവില്‍ നിന്ന് പുലർച്ചെ നാലു മണിയോടു കൂടി അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ്സിൽ കൊട്ടിയം ജംഗ്ഷനിൽ വന്നിറങ്ങിയപ്പോഴാണ് നൗഫൽ പിടിയിൽ ആയത്. കൊല്ലം കേന്ദ്രീകരിച്ചുള്ള മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാനാണ് എംഡിഎംഎ എത്തിച്ചത് എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group