കേരള കാത്തലിക് കരിസ്മാറ്റിക് ഫെല്ലോഷിപ്പ് കിംഗ്ടം ഗ്ലോബല്‍ മീറ്റ് നടന്നു

കേരള കാത്തലിക് കരിസ്മാറ്റിക് ഫെല്ലോഷിപ്പ് കിംഗ്ടം കെ.സി.സി.എഫ്.കെയുടെ ആദ്യത്തെ ഗ്ലോബല്‍ മീറ്റ് നടത്തപ്പെട്ടു.

അതിരമ്പുഴ കാരിസ്ഭവനില്‍ വെച്ച് നടത്തപ്പെട്ട സമ്മേളനം കാരിസ്ഭവന്‍ സുപ്പീരിയര്‍ ഫാ.കുരിയന്‍ കാരിക്കല്‍ ഉദ്ഘാടനം ചെയ്തു.

1986 ഒക്ടോബറിലാണ് കേരള കാത്തലിക് കരിസ്മാറ്റിക് ഫെല്ലോഷിപ്പ് കിംഗ്ടം അഥവാ സരരളസ സ്ഥാപിതമാകുന്നത്.

ഫിലിപ്പ് മുരിങ്ങൂര്‍ ആരംഭം കുറിച്ച സരരളസയില്‍ അനിയന്‍ കല്ലൂര്‍, ജോസഫ് ആന്റണി, റ്റോമിച്ചന്‍ മേപ്പുറം, രാജു മാഗീഴന്‍ എന്നിവര്‍ ആദ്യകാല പ്രവര്‍ത്തകര്‍ ആയിരുന്നു.

ഏതെല്ലാം രീതികളില്‍ സുവിശേഷവല്‍ക്കരണം നടത്താന്‍ പറ്റുക എന്നതിനെ കുറിച്ച് ഫാ.കുരിയന്‍ കാരിക്കല്‍ വിശദീകരിച്ചു. ഗ്ലോബല്‍ മീറ്റില്‍ അല്‍മായ വാചനപ്രഘോഷകരായ ജെയിംസ്‌കുട്ടി ചമ്പക്കുളം, സാബു ആറുതൊട്ടി, സന്തോഷ് റ്റി, പാപ്പച്ചന്‍ പള്ളത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m