കേരളo വീണ്ടും 1300 കോടി രൂപ കൂടി കടമെടുക്കുന്നു. ഇതോടെ ഓണക്കാലത്തിന്റെ ഭാഗമായി ഓഗസ്റ്റിൽ മാത്രം കടമെടുത്ത തുക 6300 കോടിയായി ഉയർന്നു.
ഓണക്കാലത്തിനു ശേഷം വരുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം അടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായാണ് 1300 കോടി കൂടി കടമെടുക്കുന്നത്.
ഓഗസ്റ്റ് മാസത്തിലെ ശമ്പളം ഓണത്തിനു മുൻപു വിതരണം ചെയ്തിരുന്നില്ല. ഓണത്തിനു ശേഷമാണ് ശമ്പള വിതരണം. നെൽകർഷകർക്കു നൽകാനുള്ള 200 കോടി രൂപ ഇനിയും വിതരണം ചെയ്തിട്ടില്ല. ബാങ്ക് കണ്‍സോർഷ്യം സഹായിച്ചില്ലെങ്കിൽ ഈ തുകയും 26നകം കൊടുക്കാനാകില്ല. ഓഗസ്റ്റ് ഒന്നിന് 2,000 കോടി രൂപയും ഓഗസ്റ്റ് 16ന് 1,000 കോടിയും ഓഗസ്റ്റ് 22ന് 2,000 കോടി രൂപയും കടമെടുത്തിരുന്നു.
ഓഗസ്റ്റ് 29ന് വീണ്ടും 1300 കോടി കൂടി കടമെടുക്കും. അടുത്ത 29ന് 1300 കോടിയുടെ കടം കൂടി ലഭിക്കുമ്പോൾ, സംസ്ഥാനം ഈ വർഷം ഇതുവരെ കടമെടുത്ത തുക 19,800 കോടി രൂപയായി ഉയരും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group