മ്യുസിഷൻ ഐക്കൺ പുരസ്കാരം സി.ലിൻസ് റാണി സിഎംസിക്ക്

ചെറുതോണി :സമർപ്പിത ജീവിതത്തിൽ സംഗീതത്തെ തപസ്യയാക്കിയ സിസ്റ്റർ ലിൻസ് റാണി സിഎം സിക്ക് ഈ വർഷത്തെ റോട്ടറി ഇന്റർനാഷണൽ അവാർഡിൽ “മ്യുസീഷൻ ഐക്കൺ” 2022 പുരസ്കാരം.

കർമ്മലീത്ത സന്യാസിനിയായ സിസ്റ്റർ ലിൻസ് റാണി ഇടുക്കി കാർമലഗിരി പ്രോവിൻസ് അംഗമാണ്. തോപ്രാംകുടി കുന്നേൽ ജോയി മറിയക്കുട്ടി ദമ്പതികളുടെ ആറു മക്കളിൽ ഇളയ ആളാണ്. മുപ്പത്തഞ്ചോളം ആൽബങ്ങളിൽ പാടിയിട്ടുണ്ട്. മുപ്പതോളം പാട്ടുകൾക്ക് സംഗിതം നൽകിയതിനു പുറമേ ഗാനരചനയും നിർവഹിച്ചിട്ടുണ്ട്.എറണാകുളം ഡോൺ ബോസ്കോ മ്യൂസിക് അക്കാദമിയിൽ നിന്ന് വയലിനിൽ ഡിപ്ലോമ കരസ്ഥമാക്കിയ സിസ്റ്റർ തിരുവനന്തപുരം സ്വാതിതിരുനാൾ ഗവൺമെന്റ് കോളജിൽ നിന്ന് ഗാനഭൂഷണം പാസായി.

കഴിഞ്ഞ 17 വർഷങ്ങളായി വൈദികരുടെ തിരുപ്പട്ട സ്വീകരണ ശുശ്രൂഷയിൽ ഗാനങ്ങളാലപിക്കുന്ന സിസ്റ്റർ രൂപതാ ക്വയറിലെ സജീവ അംഗമാണ്. സംഗീതം പോലെ തന്നെ സിസ്റ്ററിനു വഴങ്ങുന്നതാണ് കൗൺസലിംഗും സംഗീതത്തോടൊപ്പം ഫാമിലി അപ്പോസ്തലേറ്റ്, സൈക്കോളജി എന്നിവയിൽ പഠനം നടത്തിയ സിസ്റ്റർ ഇപ്പോൾ ആയിരമേക്കർ സ മന്വയ ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടറും കൗൺസലറുമാണ്. ഓൺലൈനായും ഓഫ്‌ലൈനായും സംഗീത പരിശീലനവും സിസ്റ്റർ നൽകുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group