ചിക്കുൻ ഗുനിയയ്ക്ക് വാക്സിൻ കണ്ടുപിടിച്ചു

ലോകത്ത് ആദ്യമായി ചിക്കുൻഗുനിയക്കെതിരെ വാക്സിൻ കണ്ടുപിടിച്ചു.

യൂറോപ്പിലെ വാൽനേവ വികസിപ്പിച്ച വാക്സിൻ ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണനം ചെയ്യും.

അമേരിക്കൻ ആരോഗ്യ വിഭാഗം വാക്സിന് അംഗീകാരം നൽകി. 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ സ്വീകരിക്കാം.

സാധാരണ ഗുരുതരമായ ശാരീരികപ്രശ്നങ്ങളൊന്നും ഉണ്ടാക്കാത്ത ചിക്കുൻഗുനിയ, അപൂർവമായി നവജാത ശിശുക്കളിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലും മെനിഞ്ചൈറ്റിസ്, എൻസിഫലൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കാം.

ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. വീടിന്റെ പരിസരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളിലും ചിരട്ടകളിലും മറ്റും ശേഷിക്കപ്പെടുന്ന ജലത്തിലാണ് ഈഡിസ് കൊതുകുകൾ പ്രജനനം നടത്തുന്നത്. പകൽസമയങ്ങളിലാണ് ഇവ മനുഷ്യനെ കടിക്കുന്നത്. മനുഷ്യരക്തം കുടിക്കുന്ന പെൺകൊതുകുകൾ രോഗവ്യാപനം നടത്തുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group