അ​​ഗ​​തി​​മ​​ന്ദി​​ര​​ങ്ങ​​ളി​​ലെ അന്തേവാസികളുടെ ക്ഷേ​​മ​​പെ​​ൻ​​ഷ​​ൻ റദ്ദ് ചെയ്ത ധനകാര്യ വകുപ്പിന്റെ നടപടി ദൗർഭാഗ്യകരമെന്ന് കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം ) ചങ്ങനാശ്ശേരി അതിരൂപത.

ചങ്ങനാശ്ശേരി : അഗതിമന്ദിരങ്ങളേ യും, അന്തേവാസികളെ യും സംരക്ഷിക്കേണ്ടതും അവർക്ക് സാമൂഹ്യ സുരക്ഷാ ക്ഷേ​​മപെ​​ൻ​​ഷ​​നു​​ക​​ൾ കൊ​​ടു​​ക്കേ​​ണ്ട​​തും സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മാണ്. എന്നാൽ മനുഷ്യത്വരഹിതമായി ധനവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേരള ലേബർ മൂവ്മെന്റ്( കെ എൽ എം ) ചങ്ങനാശ്ശേരി അതിരൂപതാ സമിതി യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളും സ​​മു​​ദാ​​യ​​ങ്ങ​​ളും സ​​ഭ​​യും ന​​ട​​ത്തു​​ന്ന സ്ഥാപനങ്ങളിൽ എത്തിച്ചേരുന്നത് സ്വന്തമായി ഒരു നേരത്തെ ആഹാരത്തി നോ, മരുന്നിനോ, വസ്ത്രത്തിനോ, വകയില്ലാത്തവരും സംരക്ഷിക്കാൻ മക്കളോ, മാതാപിതാക്കളോ, ബന്ധുക്കളോ ഇല്ലാത്തവരുമായ അനാഥർ, മാനസികരോഗികൾ, ബുദ്ധിപരമായ വളർച്ച ഇല്ലാത്തവർ,വിധവകൾ,കുട്ടികൾ,ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ,വൃദ്ധർ എന്നിവരാനാണന്ന് യോഗം ചൂണ്ടിക്കാട്ടി.ഈ ​​സ്ഥാ​​പ​​ന​​ങ്ങ​​ളെ വേ​​ണ്ട​​വി​​ധം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും സം​​ര​​ക്ഷി​​ക്കു​​ക​​യു​​മാ​​ണ് സ​​ർ​​ക്കാ​​ർ ചെ​​യ്യേ​​ണ്ട​​ത്.സർക്കാർ ഗ്രാൻഡ് കിട്ടുന്ന സ്ഥാപനങ്ങൾ കുറവാണ്. 619 വൃദ്ധസദനങ്ങളിൽ ആയി 17937 അന്തേവാസികൾ ഉണ്ട്.285 വികലാംഗ മന്ദിരങ്ങളിൽ 9321 പേരും, 19 യാചക മന്ദിരങ്ങളിൽ 965 പേരും താമസിക്കുന്നുണ്ട്.എന്നാൽ പു​​തി​​യ ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം ഇ​​ത്ത​​രം സ്ഥാ​​പ​​ന​​ങ്ങ​​ളെ​​ല്ലാം അ​​ട​​ച്ചു​​പൂ​​ട്ടേ​​ണ്ട ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലേ​​ക്കാ​​ണ് കാ​​ര്യ​​ങ്ങ​​ൾ നീ​​ങ്ങു​​ന്ന​​തെ​​ന്നും കെ എൽ എം അഭിപ്രായപ്പെട്ടു.2016- ൽ സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നത്.അതിനാൽ ധനകാര്യ വകുപ്പിന്റെ ഈ അശാസ്ത്രീയമായ ഉ​​ത്ത​​ര​​വ് ഉ​​ട​​ൻ​​ത​​ന്നെ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് മുഖ്യമന്ത്രിയോടും, ധനകാര്യ വകുപ്പ് മന്ത്രിയോടും, സാമൂഹ്യ നീതിവകുപ്പ് മന്ത്രി യോടും കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം ) ചങ്ങനാശ്ശേരി അതിരൂപത സമിതി അയച്ച ഫാക്സ് സന്ദേശത്തിൽ ആവശ്യപ്പെട്ടു.

സണ്ണി അഞ്ചിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group