ക്രിസ്തീയ ഭക്തിഗാന ഗായകരെ പങ്കെടുപ്പിച്ചു കൊണ്ട് റിയാലിറ്റി ഷോ

ക്രൈസ്തവ ദേവാലയങ്ങളിലെ ക്വയർ സംഘത്തിലെ ഗായകർക്കു വേണ്ടി റിയാലിറ്റി ഷോ സംഘടിപ്പിച്ച് ക്രിസ്തീയ ടിവി ചാനൽ. ആത്മദർശൻ ടിവി ചാനലാണ് ഇത്തരമൊരു റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്.വൈദികരുടെ ശുശ്രൂഷയെന്നതു പോലെ ഗായകസംഘത്തിന്റെ ശുശ്രൂഷയും വിലമതിക്കപ്പെടേണ്ടതാണ്. അങ്ങനെയുള്ളവർക്ക് വിശാലമായ ഒരുപ്ലാറ്റ് ഫോം നല്കണമെന്നത് എന്റെ ദീർഘനാളത്തെ സ്വപ്നമായിരുന്നു. അതിനാണ് ഇപ്പോൾ ഇങ്ങനെയൊരു രൂപം വന്നിരിക്കുന്നത്. ആത്മദർശൻ ടിവി സ്ഥാപകൻ ഫാ. ആനന്ദ് ചിറയത്ത് പറഞ്ഞു.

ഓൺലൈൻ- ഓഫ് ലൈൻ ഓഡീഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട 50 ഗായകരാണ് ആദ്യ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. സെമിഫൈനലിലേക്ക് 20 പേരും ഫൈനൽ മത്സരത്തിലേക്ക് പത്തു പേരും തിരഞ്ഞെടുക്കപ്പെടും. ഭോപ്പാലിൽ നിന്നുള്ള 67 കാരനാണ് മത്സരാർത്ഥികളിൽ ഏറ്റവും പ്രായക്കൂടുതലുള്ള വ്യക്തി. എട്ടുമാസം കൊണ്ട് 15 നഗരങ്ങളിലായി 12 ദിവസത്തെ ഓഡിഷനിലൂടെയാണ് മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group