കേരളത്തെ ആന്‍റിബയോട്ടിക് സ്മാര്‍ട്ടാക്കി മാറ്റും : വീണാ ജോര്‍ജ്

2024 ല്‍ സംസ്ഥാനത്തെ മുഴുവൻ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്‍റിബയോട്ടിക് സ്മാര്‍ട്ടാക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്.

ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള ആന്‍റിബയോട്ടിക് ഉപയോഗം പൂര്‍ണമായി നിര്‍ത്താനാണ് തീരുമാനം. എല്ലാ പഞ്ചായത്തുകളെയും ആന്‍റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കി മാറ്റാനാണ് ശ്രമമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രമാണ് രാജ്യത്തെ ആദ്യ ആന്‍റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രി. പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രമാണ് ഈ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ആശുപത്രി. ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള പത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന ആശുപത്രികള്‍ക്കാണ് അംഗീകാരം ലഭിക്കുക.

നിശബ്ദ മഹാമാരി എന്നാണ് ലോകാരോഗ്യ സംഘടന എംഎംആറിനെ വിശേഷിപ്പിച്ചട്ടുള്ളത്. 2050 ആകുന്പോഴേയ്ക്കും ലോകത്ത് ഒരു കോടി ആളുകളെങ്കിലും അന്‍റിമൈക്രോബിയല്‍ റസിസ്റ്റൻസ് കാരണം മരണപ്പെടും എന്നാണ് കണക്കുകള്‍. ഇത് കണക്കിലെടുത്ത് സംസ്ഥാനം വിഷയത്തില്‍ ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പ് ഇതിനായി നേരത്തെതന്നെ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. തെറ്റായ ആന്‍റിബയോട്ടിക് ഉപയോഗത്തെകുറിച്ച്‌ ജനങ്ങളെ ബോധവത്ക്കരിക്കാനായി നിരവധി പരിപാടികള്‍ വകുപ്പ് സംഘടിപ്പിക്കുന്നുണ്ടെന്നും വീണാജോര്‍ജ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group