ന്യൂ ഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച സുസ്ഥിര ഗതാഗതസംവിധാനമുള്ള നഗരമെന്ന ഖ്യാതി ഇനി കൊച്ചിക്ക് സ്വന്തം. പൊതുഗതാഗത രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന നഗരങ്ങള്‍ക്ക് കേന്ദ്രസർക്കാർ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോഴാണ് കൊച്ചി രാജ്യത്തെ ഏറ്റവും മികച്ച സുസ്ഥിര ഗതാഗത സംവിധാനമുള്ള നഗരമെന്ന പദവി കരസ്ഥമാക്കിയത്.
മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരമായി ഭുവനേശ്വറിനെയും മികച്ച മോട്ടോർ രഹിത ഗതാഗത സംവിധാനമുള്ള നഗരമായി ശ്രീനഗറിനെയും തെരഞ്ഞെടുത്തു.
പതിനേഴാമത് അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനത്തിന്റെ ഭാഗമായാണ് കേന്ദ്ര ഭവന-നഗരകാര്യമന്ത്രാലയം പൊതുഗതാഗത രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന നഗരങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ബെംഗളൂരുവിന് രണ്ട് പുരസ്കാരങ്ങള്‍ ലഭിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിലാണ് ഈ വർഷത്തെ അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനം. സമാപന സമ്മേളനം കേന്ദ്ര നഗരകാര്യമന്ത്രി മനോഹർ ലാല്‍ ഖട്ടാർ ഉദ്ഘാടനം ചെയ്തു. 2025-ലെ അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനവേദി ഹരിയാണയിലെ ഗുരുഗ്രാമാണ്.
മികച്ചസുരക്ഷയും സുരക്ഷാസംവിധാനവുമുള്ള നഗരം – ഗാന്ധിനഗർ, മികച്ച ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റമുള്ള നഗരം – സൂറത്ത്, ഏറ്റവും നൂതനമായ ഫിനാൻസിങ് മെക്കാനിസമുള്ള നഗരം – ജമ്മു, ഗതാഗതത്തില്‍ പൊതുജനപങ്കാളിത്തത്തിന്റെ മികച്ച റെക്കോഡുള്ള നഗരം – ബെംഗളൂരു, മികച്ച മള്‍ട്ടിമോഡല്‍ ഇന്റഗ്രേഷനുള്ള മെട്രോ റെയില്‍ – ബെംഗളൂരു, മികച്ച പാസഞ്ചർ സേവനങ്ങളുള്ള മെട്രോ റെയില്‍ – മുംബൈ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group