അവയവ കടത്ത്; പത്തനംതിട്ട സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

മനുഷ്യന്റെ ഹൃദയം ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളുമായി മൂന്നുപേർ പിടിയിൽ.തമിഴ്നാട്ടിലെ തേനിക്ക് സമീപം ഉത്തമപാളയത്ത് ആണ് ആന്തരിക അവയവങ്ങളുടെ മാംസവുമായി വന്ന മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഉത്തമപാളയത്തു വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം പരിശോധിച്ച പോലീസ് അതിനുള്ളിൽ ഒരു പെട്ടിയിൽ ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തുകയായിരുന്നു.

ഇവർക്ക് ഇത് കൈമാറിയ പത്തനംതിട്ട സ്വദേശിയും പിടിയിലായി.

വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിംഗ്, മുരുകൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. പൂജയ്ക്ക് ശേഷമെത്തിച്ച മനുഷ്യന്റെ അവയവ ഭാഗങ്ങളാണെന്നും വീട്ടിൽ വച്ചാൽ സമ്പത്ത് കൈവരുമെന്നും പറഞ്ഞ് പത്തനംതിട്ട സ്വദേശിയാണിത് കൈമാറിയതെന്നാണ്  വാഹനത്തിനുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group