ജൂലൈ 25ന് പൂർണ ദണ്ഡവിമോചനം

വത്തിക്കാൻ : പ്രായമായവർക്കുവേണ്ടിയുള്ള ആദ്യ ആഗോള ദിനാചരണത്തിനറെ ഭാഗമായി എല്ലാ വിശ്വാസികൾക്കും പൂർണ ദണ്ഡവിമോചനം നേടുന്നതിന് അസുലഭ അവസരം. 2021 ജൂലൈ 25ന് സെൻ പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പ നേതൃത്വം നൽകുന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നവർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നവർക്കും പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാ ണെന്ന് അപ്പസ്തോലിക പെനിന്റെഷറി പുറപ്പെടുവിച്ച കുറിപ്പിൽ വ്യക്തമാക്കി. വിശുദ്ധ കുമ്പസാരം, ദിവ്യകാരുണ്യ സ്വീകരണം , മാർപാപ്പയുടെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന, എന്നിവയും ദണ്ഡവിമോചനം സ്വീകരിക്കേണ്ട അതിനായി പൂർത്തീകരിക്കേണ്ടതുണ്ട്. രോഗികളും ഉപേക്ഷിക്കപ്പെട്ടവരും ക്ലേശം അനുഭവിക്കുന്നവരും ആയ പ്രായമായവർകൊപ്പം ചിലവഴിക്കുവാൻ അന്നേദിവസം സമയം കണ്ടെത്തുന്നവർക്ക് ഈ ദണ്ഡവിമോചനം ലഭിക്കുന്നത് ആണെന്ന് കുറിപ്പിൽ പറയുന്നു. ഗുരുതരമായ കാരണങ്ങളാൽ അന്നേദിവസം നടക്കുന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ടെലിവിഷനിലൂടെയോ റേഡിയോയിലൂടെയോ സാമൂഹ്യമാധ്യമങ്ങളിലൂടെയോ ഈ തിരുകർമ്മങ്ങളിൽ പങ്കെടുത്തു കൊണ്ട് തങ്ങളുടെ പ്രാർത്ഥനകളും വേദനകളും അങ്ങനെ പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കുകയും ചെയ്യാവുന്നതാണ് കരുണയുടെ കോടതി എന്ന് വിളിക്കപ്പെടുന്ന അപ്പസ്തോലിക പെനിട്രേഷറിയുടെ കുറിപ്പിൽ വ്യക്തമാക്കി.
ദണ്ഡവിമോചനം ‍

  1. എന്താണ് ദണ്ഡവിമോചനം?: യേശുക്രിസ്തുവിൻറെയും അവിടുത്തെ വിശുദ്ധരുടെയും തിരുസഭയുടെയും യോഗ്യതകൾ മുഖേന പാപത്തിനും അതിനുള്ള ശിക്ഷയ്ക്കും മോചനം ലഭിച്ച ശേഷം ദൈവമുമ്പാകെയുള്ള താൽക്കാലികശിക്ഷ പൂർണ്ണമായോ അഥവാ ഭാഗികമായോ ഇളച്ചുകൊടുക്കുന്നതിനാണ് ദണ്ഡവിമോചനം എന്നു പറയുന്നത്.
  2. മതബോധനം: ദണ്ഡവിമോചനങ്ങളെ സംബന്ധിച്ചുള്ള സഭയുടെ വിശ്വാസപ്രബോധനവും അവയുടെ വിനിയോഗവും പ്രായശ്ചിത്തകൂദാശയുടെ ഫലങ്ങളോട് ഗാഢമായി ബന്ധപ്പെട്ടതാണ്. അപരാധവിമുക്തമായ പാപങ്ങളുടെ കാലികശിക്ഷയിൽ നിന്ന് ദൈവതിരുമുമ്പാകെയുള്ള ഇളവുചെയ്യലാണ് ദണ്ഡവിമോചനം. നിർദ്ദിഷ്ടമായ ചില വ്യവസ്ഥകൾ പാലിച്ചുകൊണ്ടു തക്കമനോഭാവമുള്ള ക്രിസ്തീയവിശ്വാസി അത് നേടിയെടുക്കുന്നു.

വീണ്ടെടുപ്പിൻറെ ശുശ്രൂഷികൾ എന്ന നിലയിൽ ക്രിസ്തുവിൻറെയും വിശുദ്ധരുടെയും പരിഹാരകർമ്മങ്ങളുടെ നിക്ഷേപത്തെ അധികാരത്തോടെ വിതരണം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവൃത്തിയിലൂടെയാണ് വിശ്വാസി ദണ്ഡവിമോചനം പ്രാപിക്കുന്നത്. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂർണ്ണമായോ ഇളവുചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂർണമോ ആകാം. ഏതു വിശ്വാസിക്കും തനിക്കുവേണ്ടിത്തന്നെയോ മരിച്ചവർക്കുവേണ്ടിയോ ദണ്ഡവിമോചനങ്ങൾ നേടാവുന്നതാണ് (CCC 1471).

  1. ചരിത്രം: ജൂലിയസ് രണ്ടാമൻ മാർപാപ്പ റോമിൽ തുടങ്ങിവച്ച വി. പത്രോസിൻറെ നാമത്തിലുള്ള ബൃഹത്തും മനോഹരവുമായ ദേവാലയനിർമ്മാണം പൂർത്തിയാക്കാൻ ലെയോ പത്താമൻ മാർപാപ്പ തീരുമാനിച്ചു. ഈ നിയോഗത്തിൽ പ്രസ്തുത ദേവാലയത്തിൻറെ പണിക്കുവേണ്ടി സ്വമനസ്സാലെ എന്തെങ്കിലും സംഭാവന നല്കുന്നവർക്ക് ദണ്ഡവിമോചനം നല്കുന്നതാണെന്നുള്ള ഒരു ബൂള പരിശുദ്ധ പിതാവ് പ്രസിദ്ധപ്പെടുത്തി. അതേസമയം തന്നെ, ദേവാലയനിർമ്മാണത്തിന് യാതൊരു സംഭാവനയും നല്കിയില്ലെങ്കിലും, ദണ്ഡവിമോചനം ലഭിക്കാനുള്ള വ്യവസ്ഥകൾ നിർവ്വഹിക്കുന്ന ആർക്കും സഭയുടെ പുണ്യനിക്ഷേപത്തിൽ നിന്നും തുല്യമായ ഓഹരി ലഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നിഷ്കപടമായ അനുതാപവും പാപസങ്കീർത്തനവും വ്യവസ്ഥകളായി നിശ്ചയിച്ചു. സംഭാവന എത്ര വലുതാണെങ്കിലും അനുതാപമില്ലെങ്കിൽ അത് ഫലപ്രദമാവില്ലെന്ന് ദണ്ഡവിമോചനത്തിന് അപേക്ഷിച്ചവർക്കെല്ലാം ബോദ്ധ്യമുണ്ടായിരുന്നു. അതിനാൽ, ദണ്ഡവിമോചനം കച്ചവടമോ ക്രയവിക്രയമോ അല്ല. ഭക്തരായ ദൈവജനത്തിന് തിരുസഭ പ്രതിഫലമായി നല്കുന്ന ആദ്ധ്യാത്മികമായ ഒരു വാഗ്ദാനമാണിത്.

  1. രണ്ടാം വത്തിക്കാൻ സൂനഹദോസ്: സൂനഹദോസിന് ശേഷം ദണ്ഡവിമോചനത്തിൻറെ വ്യവസ്ഥകൾ കൃത്യമായി ഉൾപ്പെടുത്തി 1968 ജൂൺ 29-ന് Manual of Indulgences സഭ പ്രസിദ്ധപ്പെടുത്തി. പാപമോചനം സ്വീകരിച്ച ശേഷം സഭയുടെ വ്യവസ്ഥയനുസരിച്ച് വിശ്വാസിക്ക് ലഭിക്കുന്ന താത്കാലികശിക്ഷയുടെ മോചനമാണ് ദണ്ഡവിമോചനം എന്നു നാം കണ്ടുകഴിഞ്ഞു. താത്കാലികശിക്ഷ ഈ ലോകത്തിലോ പരലോകത്തിലോ വച്ചാണ് പരിഹരിക്കപ്പെടേണ്ടത്. താത്കാലികശിക്ഷ ഇവിടെ വച്ച് പരിഹരിക്കാനുള്ള ഒരെളുപ്പമാർഗ്ഗമാണ് ദണ്ഡവിമോചനം. പോൾ ആറാമൻ മാർപാപ്പ പറയുന്നു, “പാപകടം നീക്കുക എന്നതിനേക്കാൾ നമ്മുടെ ഹൃദയങ്ങളിൽ ദൈവസ്നേഹവും പരസ്നേഹവും ഉജ്ജ്വലിപ്പിക്കുന്നതിനാണ് ദണ്ഡവിമോചനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.”

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group